റിച്ചിയുടെ കിടിലൻ പോസ്റ്റർ പുറത്തിറങ്ങിനിവിൻ പോളിയുടെ തമിഴ് ചിത്രം റിച്ചിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നിവിന്റെ ആദ്യ തമിഴ് ചിത്രമായ റിച്ചിയുടെ സംവിധാനം നിർവഹിക്കുന്നത് പുതുമുഖമായ ഗൗതം രാമചന്ദ്രനാണ് . കന്നഡത്തിൽ സൂപ്പർഹിറ്റായ ഉള്ളിടവര് കണ്ടൻതെ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ചിത്രം . കന്നടയിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ച രക്ഷിത് ഷെട്ടിക്ക് മികച്ച ഒരു ഫാൻബേസ് ഉണ്ടാക്കിയ ചിത്രമാണ് ഉള്ളടവരു കണ്ടാന്തെ. തമിഴിലെത്തുമ്പോൾ നിവിനും അതെ രീതിയിലുള്ള മാസ്സ് ലൂക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാണ്ട് രണ്ടു വർഷത്തോളം ഒർജിനൽ സ്ക്രീൻപ്ലേയ് റീവർക്ക് ചെയ്താണ് ഗൗതം രാമചന്ദ്രൻ റിച്ചിയുടെ തിരക്കഥ ഒരുക്കിയത്

നിവിനും തമിഴ്താരം നാട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.ബോട്ട് മെക്കാനിക്കായി നാട്ടിയും റൗഡിയായി നിവിനും എത്തുന്നു. ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുടെ ദൃശ്യാവിഷ്കാരമാണ് ചിത്രം. റാഷിമോൻ എഫ്ഫക്റ്റ് എന്ന ആഖ്വാന ശൈലിയിലാണ് ഉളിദവാരു കണ്ടാന്തെ’ സംവിധയകനും കൂടെയായ രക്ഷിത് ഷെട്ടി ചിത്രീകരിച്ചത്. ലക്ഷ്മി പ്രിയ ചന്ദ്രമൗലി,ശ്രദ്ധ ശ്രീനാഥ് എന്നിവരാണ് മറ്റു താരങ്ങൾ.

Comments are closed.