രാജൻ പി ദേവിന്റെ മകൻ ഉണ്ണി വിവാഹിതനായിനടന്‍ രാജന്‍ പി ദേവിന്റെ മകനും നടനുമായ ഉണ്ണി പി ദേവ് വിവാഹിതനായി. പ്രിയങ്കയാണ് വധു. ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു താരവിവാഹം. സിനിമയില്‍ നിന്നും സീരിയല്‍ രംഗത്ത് നിന്നുള്ളവ നിരവധി താരങ്ങൾ എത്തിയിരുന്നു. ജയസൂര്യ ചിത്രം ആട് ഒരു ഭീകരജീവിയാണിലൂടെ സിനിമ രംഗത്ത് പ്രശസ്തനായ ഉണ്ണി പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായിരുന്നു. രക്ഷാധികാരി ബൈജു പോലുള്ള ചിത്രങ്ങളിലെ പ്രകടനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു

ആട് 2, മന്ദാരം, ജനമൈത്രി, കാറ്റ് എന്നി ചിത്രങ്ങളിലും ഉണ്ണി വേഷമിട്ടിരുന്നു. ഉണ്ണിയുടെ വിവാഹ ചിത്രങ്ങളും വിഡിയോയും കാണാം


Comments are closed.