രണ്ടാമൂഴത്തിൽ നാഗാർജുന, അജയ് ദേവ്ഗൺ,മഹേഷ് ബാബു എന്നിവരും.. ?

0
116

പ്രേക്ഷകർ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രണ്ടാമൂഴം. എം ടി തിരക്കഥ ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയുന്നത് പ്രശസ്ത പരസ്യചിത്ര സംവിധായകൻ ശ്രീകുമാർ മേനോൻ ആണ്. മലയാളത്തിന്റെ അഭിമാനം മോഹൻലാൽ പ്രാധാന വേഷം അവതരിപ്പിക്കുന്ന ചിത്രം 1000കോടി എന്ന വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ഇതിനോടകം ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങൾ പ്രേക്ഷകരിൽ എത്തിയതാണ്. എന്നാൽ ചിത്രത്തിന്റെ ഒരു ഫാൻമയിഡ് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. മോഹൻലാൽ ഭീമസേനൻ ആയി നിൽക്കുന്ന ചിത്രത്തിന് ആരാധകരിൽ ഏറെ പ്രീതിയുണ്ടാക്കുന്നു.

ചിത്രത്തിൽ മോഹന്ലാലിനോടൊപ്പം അന്യഭാഷയിൽ വമ്പൻ താരങ്ങളും അണി നിരക്കുന്നുണ്ട് എന്നാണ് റിപോർട്ടുകൾ പറയുന്നത്. തെലുങ്ക് താരങ്ങളായ മഹേഷ് ബാബു, നാഗാർജുന ബോളിവുഡ് താരം അജയ് ദേവ്ഗൺ എന്നിവരാണ് ചിത്രത്തിന്റെ ഭാഗമാകുന്നത് എന്ന് റിപോർട്ടുകൾ പറയുന്നു. നാഗാർജുന ചിത്രത്തിന്റെ അണിയറക്കാര് അടുത്തിടെ ഒരു വേഷം ചെയ്യാൻ സമീപിച്ചിരുന്നതായി ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി

നാഗാർജുനയുടെ വാക്കുകൾ ഇങ്ങനെ ” ശ്രീകുമാർ മേനോനെയും ഈ ചിത്രം യാഥാർഥ്യമാക്കാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങളെയും പറ്റി കഴിഞ്ഞ നാലര വര്ഷങ്ങളായി എനിക്കറിയാം. ഒരിക്കൽ എം ടി എന്നോട് വിളിച്ചു ഇതിലെ ഒരു പ്രധാന വേഷം അഭിനയിക്കുന്ന കാര്യത്തെ പറ്റി പറഞ്ഞു. ഞാൻ വേഷം നല്ലതാണെങ്കിൽ ചെയ്യാം എന്ന് പറഞ്ഞിരുന്നു, എന്തായാലും ഇങ്ങനെ ഒരു വേഷത്തിനായി കാത്തിരിക്കുന്നു ”