യുവരാജ് സിങ്ങിന് ആശംസകളുമായി മോഹൻലാൽ2017-ലാണ് യുവരാജ് അവസാനമായി ഇന്ത്യയുടെ ജഴ്‌സി അണിഞ്ഞത്. ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിലായിരുന്നു ഇത്. അതിനു ശേഷം ഇന്ത്യക്ക് നിരവധി കിരീടങ്ങൾ നേടിത്തന്ന ആ മനുഷ്യന്റെ തിരിച്ചു വരവിനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇപ്പോളിതാ അദ്ദേഹം ആരാധകരെ സങ്കടത്തിലാക്കി വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.ആദ്യ ട്വന്റി ട്വന്റി ലോക കപ്പും അതിനു ശേഷം 2011 ഇൽ ഇന്ത്യയിൽ നടന്ന ലോക കപ്പും നേടുന്നതിൽ പ്രധാന പങ്കു വഹിച്ച ഒരാളാണ് യുവരാജ്. ക്രിക്കറ്റ് കണ്ടു വളർന്ന പലരുടെയും ഐഡൽ.2000 ത്തില്‍ കെനിയക്കെതിരെ ഏകദിന മത്സരത്തിലൂടെയാണ് യുവി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റിലും അരങ്ങേറി. 304 ഏകദിനങ്ങളില്‍ നിന്നായി 8701 റണ്‍സാണ് താരം സ്വന്തം പേരില്‍ കുറിച്ചത്. 40 ടെസ്റ്റുകളില്‍ നിന്ന് 1,900 റണ്‍സും നേടി.

മുൻ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ ,മുഹമ്മദ് കൈഫ്, വീരേന്ദ്ര സെവാഗ് എന്നിവരും ഇന്ത്യൻ നായകൻ വിരാട് കോലിയും യുവരാജിന് ആശംസകളറിയിച്ചിരുന്നു.എന്തൊരു മികച്ച കരിയറാണ് യുവി നിങ്ങൾക്കുണ്ടായിരുന്നത്. ടീം ആവശ്യപ്പെട്ടപ്പോഴെല്ലാം ഒരു ശരിയായ ചാമ്പ്യനായി നിങ്ങൾ അവതരിച്ചു. ഫീൽഡിലും ജീവിതത്തിൻ്റെ ഉയർച്ച താഴ്ചകളിലും നിങ്ങൾ കാണിച്ച പോരാട്ട വീര്യം ഗംഭീരമായിരുന്നു. നിങ്ങളുടെ രണ്ടാം ഇന്നിംഗ്സിന് എല്ലാ വിധ ആശംസകളും. നിങ്ങൾ ചെയ്തതിനെല്ലാം നന്ദി’ എന്നാണ് സച്ചിൻ ട്വിറ്ററിൽ കുറിച്ചത്

യുവരാജിന് ആശംസകൾ അറിയിച്ചു മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും രംഗത്തെത്തിയിട്ടുണ്ട്.തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് മോഹൻലാൽ യുവരാജ് സിങ്ങിന് ആശംസകൾ നേർന്നത്. നിങ്ങളുടെ മാന്ത്രികമായ പ്രകടങ്ങൾക്ക് നന്ദി എന്നാണ് അദ്ദേഹം കുറിച്ചത്. ക്രിക്കറ്റ് വളരെയധികം ഫോളോ ചെയുന്ന ഒരാളാണ് മോഹൻലാൽ. സ്കൂൾ കോളേജ് പഠന കാലം മുതൽ തന്നെ ക്രിക്കറ്റിനോട് അഭിരുചി പ്രകടിപ്പിച്ചിരുന്ന മോഹൻലാൽ പിന്നീട് സി സി എൽ ടീമിന്റെ ക്യാപ്റ്റനും ആയി മാറി.

Comments are closed.