യാത്രയെയും മമ്മൂട്ടിയെയും പ്രശംസിച്ചു വൈ എസ് ആറിന്റെ ഭാര്യമമ്മൂട്ടി വർഷങ്ങൾക്ക് ശേഷം തെലുങ്ക് സിനിമയിലേക്ക് എത്തിയ യാത്ര ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുന്നു. ആന്ധ്ര പ്രദേശ് തെലുങ്കാന സംസ്ഥാനങ്ങളിൽ മാത്രമല്ല യു എസ് ബോക്സ് ഓഫീസിലും മികച്ച പ്രകടനം നേടാൻ ചിത്രത്തിന് ആകുന്നുണ്ട്. മിക്സഡ് റെസ്പോൺസ് ലഭിക്കുന്ന ചിത്രത്തിന് ശക്തിയാകുന്നത് മമ്മൂട്ടിയുടെ കരുത്തുറ്റ പ്രകടനമാണ്. തെലുങ്ക് രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തനായ നേതാക്കളിൽ ഒരാളായിരുന്ന വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിതമാണ് ചിത്രം വരച്ചു കാട്ടുന്നത്


അടുത്തിടെ യാത്രയുടെ ഒരു സ്പെഷ്യൽ സ്ക്രീനിംഗ് ഹൈദരാബാദിലെ പ്രസാദ് ഫിലിം ലബോറട്ടറിയിൽ വച്ച് നടന്നു. വൈ എസ് രാജശേഖര റെഡ്ഢിയുടെ ബന്ധുക്കൾക്കും കൂടെ പ്രവർത്തിച്ചിരുന്നവർക്കും വേണ്ടി ആയിരുന്നു ആ സ്ക്രീനിംഗ്. വൈ എസ് ആറിന്റെ ഭാര്യ വിജയമ്മയും ആ സ്‌ക്രീനിങ്ങിൽ ഉണ്ടായിരുന്നു. സിനിമ കണ്ടിറങ്ങിയ ശേഷം അഭിപ്രായം ആരാഞ്ഞ മാധ്യമങ്ങൾക്ക് മുന്നിൽ വിജയമ്മ മമ്മൂട്ടിക്കും യാത്ര ടീമിനും പ്രശംസകൾ ചൊരിഞ്ഞു

വൈ എസ് ആർ ജനങളുടെ നേതാവ് ആയിരുന്നു എന്നും ജങ്ങൾക്ക് വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങൾ വീണ്ടും ഓർമ്മിക്കപ്പെടാൻ ഈ സിനിമ കാരണമാകും എന്നും വിജയമ്മ പറയുകയുണ്ടായി. മമ്മൂട്ടിയുടെ നടന പാടവം വിസ്മയിപ്പിച്ചു എന്നും അവർ പറയുകയുണ്ടായി. സംവിധായകൻ മഹി രാഘവിനെയും പ്രശംസിക്കാൻ വിജയമ്മ മടിച്ചില്ല . യാത്ര യാഥാർഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്ന സിനിമയാണെന്നും അവർ അഭിപ്രായപ്പെടുകയുണ്ടായി .

Comments are closed.