മോഹൻലാൽ ലാൽജോസ് ചിത്രം മെയ് 17 നു ആരംഭിക്കുന്നു.മോഹൻലാൽ ലാൽജോസ് ചിത്രം മെയ് 17 നു ആരംഭിക്കുന്നു.  ബെന്നി പി.നായരമ്പലത്തിന്റെ തിരക്കഥയില്‍ ലാല്‍ജോസ് മോഹന്‍ലാലിനെ നായകനാക്കുന്നുവെന്ന വാര്‍ത്ത ഏറെ താല്‍പര്യത്തോടെയാണ് ചലച്ചിത്ര ലോകവും പ്രേക്ഷകരും കേട്ടത്.  മോഹന്‍ലാല്‍ കോളെജ് വൈസ് പ്രിന്‍സിപ്പലിന്റെ റോളിലെത്തുന്ന സിനിമയുടെ ചിത്രീകരണം അടുത്തയാഴ്ച ആരംഭിക്കും.  മോഹൻലാലും ലാൽജോസും ആദ്യമായി ഒന്നിക്കാൻ പോകുന്ന ചിത്രത്തിൽ മോഹനലാൽ കോളെജ് വൈസ് പ്രിൻസിപ്പലിന്റെ റോളിലായിരിക്കും എത്തുക. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിർവഹിച്ച അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അന്നാ രാജൻ ആണ് മോഹൻലാലിൻറെ നായികയായി എത്തുന്നത്.

ചിത്രത്തിന് പേര് ഇതുവരെ നൽകിയിട്ടില്ല, നര്‍മ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു ലാല്‍ജോസ് ചിത്രമായിരിക്കുമിത്.  പ്രേക്ഷകര്‍ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ഈ കൂട്ടുകെട്ടു ആന്റണി പെരുമ്പാവൂരിന്റെ നിർമ്മാണത്തിലാണ് ഒരുങ്ങുന്നത്.  തിരുവനന്തപുരം തുമ്പയിലുള്ള സെന്റ് സേവ്യേഴ്‌സ് കോളെജാണ് ലാല്‍ജോസ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. 20ന് മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും. അങ്കമാലി ഡയരീസിൽ അപ്പാനി  രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരത്, അനൂപ് മേനോന്‍, പ്രിയങ്ക നായര്‍, സിദ്ദിഖ്, സലിംകുമാര്‍, കലാഭവന്‍ ഷാജോണ്‍, ശിവജി ഗുരുവായൂര്‍ എന്നിവരെക്കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കും. മോഹന്‍ലാലിന്റെ കഥാപാത്രം രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുമെന്നാണ് തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം പറഞ്ഞിരിക്കുന്നത്. കാത്തിരിക്കാം ലാൽ ജോസ് മോഹൻലാൽ കൂട്ടുകെട്ടിൽ സംഭവിക്കുന്ന ആദ്യ സിനിമയ്ക്ക് വേണ്ടി.

Comments are closed.