മോഹൻലാൽ ഭദ്രൻ ചിത്രം വരുന്നു – അടുത്ത മെഗാഹിറ്റിന് ഒരുക്കങ്ങൾ തുടങ്ങുകയായിമോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തേയും മികച്ച ചിത്രമാണ് സ്ഫടികം. സ്ഫടികംത്തിലെ ആടുതോമ എന്ന കഥാപാത്രം പലരുടെയും ഒരു ആരാധന കഥാപാത്രവുമാണ്. പല അന്യ ഭാഷകളിലും റീമേക്ക് പോയ ചിത്രങ്ങൾക്കും ഒന്നും ഭദ്രൻ എന്ന സംവിധായകന്റെ ക്രീറ്റിവിറ്റിയോ മോഹൻലാൽ മോഹൻലാൽ എന്ന നടൻ കൊടുത്ത പെർഫോമൻസും നൽകാൻ സാധിച്ചില്ല. നാല് ചിത്രങ്ങളാണ് ഇതുവരെ മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്തിട്ടുള്ളത്. അതിൽ മുന്ന് ചിത്രങ്ങളും അക്കാലത്തെ ഹിറ്റുകളിൽ ഒന്നായിരുന്നു. പ്രേക്ഷകർ ഇപ്പോഴും ഈ കൂട്ടുകെട്ടിന് കാത്തിരിക്കുന്നുണ്ട്. എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമാക്കികൊണ്ട് മോഹൻലാൽ ഭദ്രൻ കൂട്ടുകെട്ട് വീണ്ടും വരുന്നു. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് കരുതുന്നത്.

മോഹന്‍ലാല്‍ ഭദ്രന് നേരത്തെ ഡേറ്റ് കൊടുത്തിരുന്നതാണ്. രണ്ടാമൂഴമെന്ന ബ്രഹ്മാണ്ഡ ചിത്രം ആരംഭിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കാനുള്ള ചിത്രങ്ങളുടെ നിരയിലേക്ക് ഭദ്രന്‍ ചിത്രം കടന്നു വന്നിരിക്കുകയാണ്. മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ നിർമ്മിച്ച സോഫിയ പോള്‍ ചിത്രം നിര്‍മിക്കുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ ചിത്രീകരണത്തിലിരിക്കുന്ന വില്ലന്‍, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും. അതിന് ശേഷം രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രവും പൂര്‍ത്തിയാക്കും. അതിന് ശേഷമായിരിക്കും ഭദ്രന്‍ ചിത്രത്തിന്റെ ചിത്രീകരണം. പിന്നാലെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറും പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും രണ്ടാമൂഴം ആരംഭിക്കുക. രണ്ടര വര്‍ഷത്തെ ഡേറ്റാണ് മോഹന്‍ലാല്‍ രണ്ടാമൂഴത്തിനായി നല്‍കിയിരിക്കുന്നത്.

Comments are closed.