നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള സംവിധായകനാണു ജയരാജ്. വര്‍ഷങ്ങളുടെ അനുഭവ പാരമ്പര്യം ഉള്ള ജയരാജ് പല ജോണറിലും സിനിമകൾ ഒരുക്കിയിട്ടിട്ടുള്ള. ഒട്ടുമുക്കാൽ വലിയ താരങ്ങളെയും വച്ചു സിനിമ ചെയ്തിട്ടുള്ള ജയരാജ് എന്നാൽ മോഹൻലാലും ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ടില്ല. എന്നാൽ അങ്ങനെ ഒരു അവസരം തനിക്ക് വന്നതാണെന്നും പക്ഷെ അത് ഉപേക്ഷിക്കേണ്ടി വന്നു എന്നും ജയരാജ് പറയുന്നു. മോഹൻലാലുമൊത്തു ഒരു സിനിമ ചെയ്യാൻ ഇപ്പോഴും ആഗ്രഹമുണ്ടെന്നും ജയരാജ് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി
ദേശാടനത്തിന് ശേഷം മഴയുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം അണിയറയില്‍ ഒരുങ്ങിയിരുന്നു. ഗാനങ്ങളും കോസ്റ്റ്യൂമും ലൊക്കേഷനുമടക്കം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ചിത്രം പക്ഷേ എന്റെ വ്യക്തിപരമായ ഒരു പ്രശ്നം കൊണ്ട് മുടങ്ങുകയായിരുന്നു.
കുടുംബത്തോടൊപ്പം ആഫ്രിക്കയില്‍ യാത്രപോയിരുന്ന മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി മാത്രം ട്രിപ്പ് ക്യാന്‍സല്‍ ചെയ്ത് വന്നു. അപ്പോഴാണ് സിനിമ ഉപേക്ഷിക്കപ്പെട്ട വിവരം അദ്ദേഹം അറിഞ്ഞത്.
നേരത്തെ ഒന്ന് അറിയിക്കാമായിരുന്നില്ലേ എന്നാണ് മോഹന്‍ലാല്‍ അപ്പോഴെന്നോട് ചോദിച്ചത്. ആ ഓര്മ ഉള്ളതിനാലാവാം അദ്ദേഹം ഞാനുമായി പിന്നീട് ചിത്രങ്ങള്‍ ചെയ്യാന്‍ സമ്മതം തരാത്തത്’
ജയരാജ് പറയുന്നത് ഇങ്ങനെ. ഒരു അവസരം ലഭിച്ചാൽ മോഹൻലാലിൻറെ കരിയറിലെ ഏറ്റവും മികച്ച ചിത്രം താൻ അദ്ദേഹത്തിന് സമ്മാനിക്കുമെന്നും ജയരാജ് പറയുന്നു
Comments are closed.