മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആദ്യ നൂറു കോടി…. റിപ്പോർട്ട് ചെയ്ത് തമിഴ്, തെലുഗ് പത്രങ്ങൾ

0
96

അൻപതും കടന്നു നൂറു കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ് മധുര രാജ. വൈശാഖ് പത്തു വർഷങ്ങൾക്ക് ശേഷം തന്റെ പഴയ മാസ്സ് ഹീറോയെ പുനരവതരിപ്പിച്ചപ്പോൾ പോക്കിരി രാജയുടെ വിജയത്തിനും ഏറെ മുകളിൽ തന്നെയായി മധുരരാജാ. മമ്മൂട്ടി എന്ന മഹാനടന്റെ ആദ്യ നൂറു കോടി ക്ലബ് ചിത്രമായി മാറിയിരിക്കുകയാണ് മധുരരാജാ. 45 ദിവസം കൊണ്ട് ആണ് ചിത്രം ഈ ഗംഭീര നേട്ടത്തിൽ എത്തിയത്. നിർമ്മാതാവ് നെൽസൺ ഐപ്പ് തന്നെയാണ് ചിത്രം നൂറു കോടി ക്ലബ്ബിൽ എത്തിയെന്ന വാർത്ത പ്രേക്ഷകരെ അറിയിച്ചത്

മലയാളത്തിലെ മാധ്യമങ്ങൾ മാത്രമല്ല മമ്മൂട്ടി ചിത്രം നൂറു കോടി ക്ലബ്ബിൽ എത്തിയെന്ന വാർത്ത പ്രസിദീകരിച്ചത്. മുഖ തമിഴ് ദിന പത്രം ദിനമലർ ഇത് വാർത്തയാക്കിയിരുന്നു. മമ്മൂട്ടിയുടെ ആദ്യ നൂറിന് കോടി ക്ലബ് ചിത്രം കൂടെയാണ് രാജ . തമിഴിൽ മാത്രമല്ല തെലുങ്കിലെ ചില മാധ്യമങ്ങളും ഇത് വാർത്ത ആക്കിയിരുന്നു. തെലുങ്ക് ചിത്രം യാത്രക്ക് ശേഷം മമ്മൂട്ടിക്ക് തെലുങ്കിൽ വലിയ രീതിയിൽ ഉള്ളൊരു ആരാധക കൂട്ടായ്മയെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട് യാത്ര അവിടെ കൊമേർഷ്യൽ വിജയവും നിരൂപക പ്രശംസയും നേടിയ ഒരു സിനിമയാണ്

വൈ എസ് ആർ കോൺഗ്രസ്സിന്റെ തെലുങ്ക് നാട്ടിലെ വിജയത്തിൽ വലിയ രീതിയിൽ ഉള്ള സാനിധ്യം ചെലുത്തിയത് വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിതത്തിനെ അടിസ്ഥാനമാക്കി ഒരുക്കിയ മമ്മൂട്ടി ചിത്രം യാത്രയാണ്. 1500 കിലോമീറ്റർ ദൂരം അദ്ദേഹം നടത്തിയ പദ യാത്രയെ ഓർമിപ്പിക്കുന്ന സിനിമ, തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒരിക്കൽ കൂടെ സ്മരിക്കാനുള്ള അവസരമാണ് നൽകിയത്…

biju menon movie stills