മൂന്ന് മില്യൺ കാണികളുമായി ഒടിയൻ മോഷൻ പോസ്റ്റർപ്രേക്ഷകരുടെ ഹൃദയങ്ങളിൽ വിസ്മയത്തിന്റെ മാറ്റൊലികൾ തീർത്തുകൊണ്ടാണ് ഒടിയന്റെ മോഷൻ പോസ്റ്റർ ഇന്നലെ റീലീസ് ചെയ്തത്. മോഹൻലാലിനെ ഇതുവരെ കാണാത്തൊരു ലുക്കിൽ മോഷൻ പോസ്റ്ററിൽ കാണാനായത് അതിന്റെ ജനപ്രീതി വർധിപ്പിച്ചു. ഇന്നലെ 11 മണിക് പുറത്തിറങ്ങിയ മോഷൻ പോസ്റ്റർ മൂന്ന് മില്യൺ കാണികളെ ആണ്‌ നേടിയത്. 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ വ്യൂസ് നേടിയ മോഷൻ പോസ്റ്റർ എന്ന റെക്കോർഡും ഒടിയൻ മോഷൻ പോസ്റ്റർ നേടി . വേറൊരു സത്യകഥ എന്തെന്നാൽ ഒടിയൻ ഈ റെക്കോർഡിൽ എത്താൻ 24 മണിക്കൂർ എടുത്തില്ല എന്നത് ചിത്രത്തെ എത്ര മാത്രം പ്രതീഷയോടെ ആണ്‌ മലയാളികൾ കാത്തിരിക്കുന്നു എന്നതിന് തെളിവാണ് 

സ്പൈഡർ എന്ന മഹേഷ് ബാബു ചിത്രത്തിന്റെ മോഷൻ പോസ്റ്റർ തീർത്ത ഒരു മില്യൺ കാഴ്ചക്കാർ എന്ന റെക്കോർഡിനെ ആണ്‌ ഒടിയൻ തകർത്തത്. ലോക സിനിമയിലെ തന്നെ മികച്ച ടെക്‌നീഷ്യന്മാർ അണിനിരക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ ആണ്‌. മോഹൻലാലിൻറെ രണ്ടാമൂഴം എന്ന ആയിരം കോടി രൂപയുടെ പ്രൊജക്റ്റും ശ്രീകുമാർ തന്നെയാണ് സംവിധാനം ചെയുന്നത്. ഒടിയനിലെ വേഷത്തിനായി മോഹൻലാൽ തന്റെ ശരീര ഭാരം കുറക്കുകയാണെന്നു അണിയറക്കാർ അറിയിക്കുകയുണ്ടായി.

Comments are closed.