മാസ്സ് ലുക്കിൽ ടോവിനോ. മാരി 2 പോസ്റ്റർ പുറത്തിറങ്ങി

0
279

ബാലാജി മോഹൻ ധനുഷിനെ വച്ചു 2015 ൽ ഒരുക്കിയ മാരി ഒരു വമ്പൻ ഹിറ്റായിരുന്നു. ആദ്യം ചിത്രങ്ങൾ പരീക്ഷണ ടിസ്ഥാനതിൽ ഒരുക്കിയ ബാലാജി മോഹന്റെ ആദ്യ കൊമേർഷ്യൽ ചിത്രമായിരുന്നു മാരി. വിജയ് യേശുദാസും കാജൽ അഗർവാളും ധനുഷിനൊപ്പം ഒന്നിച്ച ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് ശേഷം ചിത്രത്തിനൊരു രണ്ടാം ഭാഗം എന്ന അനൗൺസ്‌മെന്റ് വന്നത് സിനിമ പ്രേമികളെ ഏറെ സന്തോഷിപ്പിച്ചിരുന്നു . മാരിയുടെ രണ്ടാം ഭാഗത്തിലെ വില്ലൻ മലയാള താരം ടോവിനോ തോമസും നായിക സായി പല്ലവിയുമാണ്

ധനുഷിന്റെ സ്വന്തം നിർമ്മാണ കമ്പനിയായ വണ്ടർബാർ ആണ് മാരി 2 നിർമ്മിക്കുന്നത് . ചിത്രം തെലുങ്കിലും തമിഴിലും ഒരേ സമയം ഷൂട്ട്‌ ചെയ്യാനാണ് നിർമ്മാതാക്കൾ തീരുമാനിച്ചിരിക്കുന്നത്. തെലുങ്കിലെ സായ് പല്ലവിയുടെ കന്നി ചിത്രമായ ഫിദ പുറത്തിറങ്ങിയതിന് ശേഷമുള്ള സായിയുടെ ജനപ്രീതി കൂടെ കണക്കിലെടുത്താണ് ചിത്രം തെലുങ്കിലും നിർമിക്കുന്നത്. ഫിദ ഒരു സൂപ്പര്ഹിറ്റായതിനു ശേഷം സായ് പല്ലവിക്ക് ഒരുപാട് ആരാധകർ തെലുങ്കിലുണ്ട്.

 

ചിത്രത്തിലെ വില്ലൻ വേഷമാണ് ടോവിനോ ചെയുന്നത്. മലയാളത്തിൽ കൈ നിറയെ വേഷങ്ങൾ ലിസ്റ്റിലുള്ള ടോവിനോ തോമസിന്റെ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് അടുത്തിടെ പുറത്തിറങ്ങിയിരുന്നു. വ്യത്യസ്ത ലുക്കിൽ ടോവിനോ എത്തുന്ന ചിത്രത്തിലെ ടോവിയോയുടെ ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ടോവിനോയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാകും മാരി 2. അഭിയുടെ കഥ അനുവിന്റെതും എന്ന ചിത്രത്തിലൂടെയാണ് ടോവിനോ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ടോവിനോ നായകനാകുന്ന മലയാളം ചിത്രം തരംഗം നിർമ്മിച്ചത് ധനുഷാണ്,