മാസശമ്പളമില്ല..വീടിനടുത്ത ആള്‍ക്ക് സ്കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്..എന്ത് മനുഷ്യരാണ് നമുക്ക് ചുറ്റുമുള്ളത്. അദ്ഭുതപ്പെടുത്തുന്ന മനുഷ്യർ. സ്വന്തം കരച്ചിൽ മറച്ചു പിടിച്ചു മറ്റുള്ളവരുടെ ചിരിക്ക് വേണ്ടി എന്തും ചെയ്യുന്നവർ. പോക്കറ്റിലെ അവസാന ചില്ലറ തുട്ട് കൊണ്ട് കൂടെയുള്ളവന്റെ ചിരി വരയ്ക്കാൻ ശ്രമിക്കുന്നവർ. ആപത്ത് കാലത്ത് തന്നെയാണ് ചുറ്റിലുമുള്ള നന്മയുള്ള ഹൃദയങ്ങളെ തെളിഞ്ഞു കാണാനാകുന്നത്. സഹജീവികളുടെ കരച്ചിൽ കേൾക്കാൻ അവർക്ക് വേണ്ടി എന്തും ചെയ്യാൻ കഴിവുള്ള മനുഷ്യർ ഇപ്പോഴും ഈ ലോകത്തുണ്ട്..

ഫുട് പാത്തിൽ തുണി കച്ചവടം നടത്തി ജീവിക്കുന്ന നൗഷാദ് എന്ന മനുഷ്യൻ തന്റെ സഹജീവികൾക്ക് വേണ്ടി സമ്പാദ്യത്തിലെ ഒരു പങ്കു സന്തോഷത്തോടെ നൽകിയത് നമ്മൾ കണ്ടതാണ് . തുച്ഛമായ വരുമാനം മാത്രമുള്ള നൗഷാദ് അഞ്ചു ചാക്ക് തുണിയാണ് സന്നദ്ധപ്രവർത്തകർക്ക് നൽകിയത്. നടൻ രാജേഷ് ശർമ്മയിലൂടെ ആണ് നൗഷാദിനെ കുറിച്ചു ലോകം അറിഞ്ഞത്. ഈ കേരളത്തിൽ ഒരു നൗഷാദ് മാത്രമല്ല അങ്ങനെയുള്ള ഒരുപാട് പേരുണ്ട്. അലിവും മനുഷ്വത്വവും മാത്രം കൈമുതലായി ഉള്ള മനുഷ്യർ..

സ്വന്തം സ്കൂട്ടർ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയ ഒരു യുവാവിന്റെ സഹാനുഭൂതിയോടെ കഥയും നമ്മൾ അറിയണം. ആദി ബാലസുധ എന്ന യുവാവാണ് തന്റെ സ്കൂട്ടർ വിറ്റ് ആ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ആദിയുടെ ഫേസ്ബുക് പോസ്റ്റ്‌ ഇങ്ങനെ. “മാസശമ്പളമില്ല. ചിലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാന്‍ കയ്യിലില്ല. വീടിനടുത്ത ആള്‍ക്ക് സ്കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്.. നമ്മള്‍ അതിജീവിക്കും.. “. ഒരു അർടിസ്റ്റ് കൂടെയായ ആദി cmo യുടെ അക്കൗണ്ടിൽ 1000 രൂപ നൽകി അതിന്റെ സ്ക്രീൻ ഷോട്ട് നൽകുന്നവർക്ക് ചിത്രം വരച്ചു കൊടുക്കുന്നുമുണ്ട്..

Comments are closed.