മാമാങ്കത്തിന്റെ റീലിസിനു പിന്നിൽ വമ്പന്മാർമലയാള സിനിമയുടെ അഭിമാനം ഉയർത്താൻ പോകുന്ന ചിത്രങ്ങളിൽ ഒന്ന് തന്നെയായിരിക്കും മാമാങ്കം എന്ന് നമുക്ക് ഉറപ്പിക്കാം. അത്രമേൽ പ്രതീക്ഷകളാണ് ചിത്രത്തിനുള്ളത്. കെട്ടിലും മട്ടിലും മാമാങ്കം ഒരു ഇന്റർനാഷണൽ സിനിമ തന്നെയാണ്. ബഡ്ജറ്റിലും ടെക്‌നിഷ്യന്മാരുടെ മികവിലും അത്രമേൽ മഹത്തരം എന്ന് പറയാവുന്ന ഒന്ന്. മലയാള സിനിമയിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രം ഡിസംബർ പന്ത്രണ്ടിന് റിലീസിന് എത്തുമ്പോൾ നമ്മുടെ പ്രേക്ഷകർ മാത്രമല്ല ഇന്ത്യൻ സിനിമ ലോകം കാത്തിരിക്കുകയാണ്. മറ്റു തെന്നിന്ത്യൻ ഭാഷകളിലും ചിത്രം റീലിസിനു എത്തുന്നുണ്ട്

വമ്പൻ വിതരണ കമ്പനികളാണ് മാമാങ്കത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. അത് കൊണ്ട് തന്നെ അവർ വിതരണത്തിന് എടുത്തിരിക്കുന്ന അതാത് സ്ഥലങ്ങളിൽ സിനിമയുടെ വിപണ സാധ്യതയും ഏറെ മുകളിലാണ്. തെലുങ്കിൽ മാമാങ്കം വിതരണത്തിന് എടുത്തിരിക്കുന്നത് സൂപ്പർതാരം അല്ലു അർജുന്റെ അച്ഛൻ അല്ലു അരവിന്ദ് മേൽനോട്ടം വഹിക്കുന്ന ഗീത ആർട്സ് ആണ്. വമ്പൻ ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള ടീം ആണ് ഗീത ആർട്സ്. യാത്ര എന്ന ചിത്രം മമ്മൂട്ടിക്ക് തെലുങ്ക് നാട്ടിൽ നൽകിയ മൈലേജ് ചിത്രത്തിന് സഹായകമാകും. വമ്പൻ റീലീസാണു ചിത്രത്തിന് തെലുങ്കാനയിലും ആന്ധ്രായിലും പ്ലാൻ ചെയ്തിരിക്കുന്നത്

വമ്പൻ തുക മുടക്കിയാണ് പലയിടത്തും ചിത്രം വിതരണത്തിന് എത്തിക്കുന്നത്. പി വി ആർ ഗ്രൂപ്പ് ആണ് ബോളിവുഡിൽ ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് ജി സി സി മേഖലകളില്‍ ഫാര്‍സ് ഫിലിംസ് മാമാങ്കം പ്രദര്‍ശനത്തിനെത്തിക്കും. അമേരിക്കയിൽ ഏറ്റവും ഉയർന്ന തുകക്ക് പ്രദർശനത്തിന് എത്തുന്ന മലയാള സിനിമ എന്ന ഖ്യാതിയും മാമാങ്കത്തിന് ആയിരിക്കും. യു എസ് – കാനഡ എന്നിവിടങ്ങളിൽ മിഡാസ് ഗ്രൂപ്പാണ് ചിത്രം വിതരണത്തിനെത്തിക്കുക.

Comments are closed.