മാമാങ്കം റിലീസ് ചെയ്യുന്ന ദിവസം ആയിരിക്കണം പ്രേക്ഷകർ ഓണവും വിഷുവും ബക്രീദും എല്ലാം ആഘോഷിക്കേണ്ടതെന്നു മമ്മൂട്ടിമമ്മൂട്ടി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ പോസ്റ്ററുകൾ പോലും പ്രേക്ഷകർക്കിടയിൽ ആരവങ്ങൾ സൃഷ്ടിച്ചു ആണ് പുറത്തു വന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണത്തോടെയാണ് മാമാങ്കം എത്തുന്നത്. പഴശ്ശിരാജയ്ക്കു ശേഷം മമ്മൂട്ടിയുടെ മറ്റൊരു ഇതിഹാസ കഥാപാത്രമായിരിക്കും മാമാങ്കത്തിലേത്. നൂറ്റാണ്ടുകൾക്ക് മുൻപ് മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് നടക്കാറുള്ള മാമാങ്കത്തില്‍ പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട ചാവേറുകളുടെ കഥയാണ് ചിത്രം പറയുന്നത്.മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദനും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്

മമ്മൂട്ടിയുടെ ജന്മദിന ദിവസം മാമാങ്കത്തിന്റെ ഒരു മേക്കിങ് വീഡിയോ ഒരു പ്രോഗ്രാം സംഘടിപ്പിച്ചു പുറത്ത് വിട്ടിരുന്നു. ചടങ്ങിൽ മമ്മൂട്ടിയും പങ്കെടുത്തിരുന്നു. രണ്ടു ദിവസങ്ങൾക്കു മുൻപ് നടന്ന ചടങ്ങിൽ മമ്മൂട്ടി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അദ്ദേഹം പറഞ്ഞത് സാധാരണ സിനിമകൾ റീലീസ് ചെയ്യുന്നത് ഓണത്തിനും വിഷുവിനും ഈദിനും ഒക്കെയാണ് എന്നാൽ മാമാങ്കത്തിന്റെ റീലീസ് ദിവസം പ്രേക്ഷകർ ഓണവും വിഷുവും ബക്രീദും എല്ലാം ആഘോഷിക്കേണ്ടത് എന്നാണ്

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

എന്റെ സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ചിത്രമായിരിക്കും മാമാങ്കം. ഇത് വലിയൊരു ചരിത്രദൗത്യമാണ്. ഇന്നത്തെ തലമുറയ്ക്ക് അപരിചിതമായ ചരിത്രം ഈ സിനിമയിലൂടെ പറയുകയാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ് നാട്ടുരാജാക്കന്മാര്‍ തമ്മിലുള്ള യുദ്ധങ്ങളുടെ കഥ പറയുന്ന അന്നത്തെ രാജ്യസ്‌നേഹത്തിന്റെയും പ്രതികാരത്തിന്റെയും യുദ്ധമുറകളുടെ ഒക്കെ കഥയാണ് മാമാങ്കം. തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന കോഴിക്കോട് സാമൂതിരിയോട് പ്രതികാരം വീട്ടുവാന്‍ വേണ്ടി ചേകവരുടെ കഥയാണ് മാമാങ്കം.

ഇത് വലിയൊരു സിനിമയുടെ ആഘോഷമാണ്. ഇനി അതിന്റെ വിജയം അതിലും വളരെ വലിയ ആഘോഷമാക്കണം. ഈ സിനിമയും വലിയൊരു ആഘോഷമാണ്. സാധാരണ സിനിമ ഓണത്തിനും വിഷുവിനും ഇറങ്ങുന്നത് പോലെ ഈ സിനിമ ഇറങ്ങുന്ന ദിവസമായിരിക്കണം ഓണവു വിഷുവും ബക്രീദുമെല്ലാം. അത്രമാത്രം ആഘോഷത്തോടെ വേണം ഈ സിനിമയെ സ്വീകരിക്കാന്‍. ഇത് ചരിത്രപരമായ കടമ എന്നത് മാത്രമല്ല തന്നെ സംവിധായകനും നിര്‍മാതാവും മറ്റ് അണിയറ പ്രവര്‍ത്തകരുമെല്ലാം മാത്രമല്ല സിനിമ കാണുന്ന ഓരോ ആളുകള്‍ക്കും ഓരോ കേരളീയനും ഈ സിനിമ വിജയമാക്കി തീര്‍ക്കാന്‍ കടമയുണ്ട്.

Comments are closed.