മലയാളത്തിൽ ആദ്യമായി 100 അടി ട്രാക്കിൽ സിനിമാ ഷൂട്ടിംഗ്മലയാളത്തിൽ ആദ്യമായി 100 അടി ട്രാക്കിൽ സിനിമാ ഷൂട്ടിംഗ്. ജയസൂര്യ നായകനായി അഭിനയിക്കുന്ന ക്യാപ്റ്റന്റെ ചിത്രീകരണത്തിനാണ് നൂറടി ട്രാക്ക് ഉപയോഗിച്ച്. ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റനായിരുന്ന വി.പി.സത്യന്റെ ജീവിതം പകർത്തുന്ന ക്യാപ്റ്റൻ സിനിമക്കു വേണ്ടി ഫുട്ബാൾ മത്സരം ചിത്രീകരിക്കാനാണ് കലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഛായാഗ്രാഹകൻ റോബി വർഗീസ് രാജും സംഘവും മലയാളത്തിലെ നീളമേറിയ കാമറപ്പാത ഉപയോഗിച്ചത്.
സംവിധായകൻ പ്രജേഷ് സെൻ, നടൻ ജയസൂര്യ എന്നിവർ ചേർന്ന് നൂറടി ട്രാക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.

മാധ്യമപ്രവര്‍ത്തകനും സിദ്ദീഖ് സിനിമകളില്‍ സംവിധാന സഹായിയും സ്‌ക്രിപ്ട് അസിസ്റ്റന്റുമായി പ്രവര്‍ത്തിച്ച പ്രജേഷ് സെന്നിന്റെ ആദ്യ സിനിമ കൂടിയാണ് ക്യാപ്ടന്‍. പത്ത് കോടിയലധികം ചെലവ് പ്രതീക്ഷിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് കസബ ഒരുക്കിയ ഗുഡ് വില്‍ എന്റര്‍ടെയ്മെന്റിന്റെ ടി.ഐ. ജോര്‍ജാണ്.  ഇന്ത്യന്‍ ഫുട്ബാള്‍ ചരിത്രത്തിലെ മികച്ച ഡിഫന്‍ഡര്‍മാരിലൊരാളായ സത്യന്‍ 1991 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ ക്യാപ്ടനായിരുന്നു. നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധികരിച്ച സത്യനെ 1995ല്‍ ഇന്ത്യയിലെ മികച്ച ഫുട്ബാള്‍ താരമായി തിരഞ്ഞെടുക്കുകയുണ്ടായി.കളിക്കളത്തില്‍ നിന്ന് വിരമിച്ച ശേഷം പരിശീലകന്റെ റോളിലേക്ക് തിരിഞ്ഞെങ്കിലും 41ാം വയസില്‍ സത്യന്‍ ലോകത്തോട് വിടപറഞ്ഞു.

Comments are closed.