മലയാളത്തിന്റെ ആദ്യ സൂപ്പർ ഹീറോ വിട വാങ്ങിയിട്ട് മുപ്പത്തിയേഴു വർഷങ്ങൾ

0
151

മലയാളത്തിന്റെ ആദ്യ സൂപ്പർ ഹീറോ എന്ന് അവകാശപെടാവുന്ന ജയൻ നമ്മെ വിട്ടു യാത്രയായിട്ട് ഇന്നേക്ക് മുപ്പത്തിയേഴു വർഷങ്ങൾ. വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് കൃഷ്ണൻ നായർ എന്ന മനുഷ്യൻ ഓടികയറിയത് മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്കാണ്. ഇത്രയും ലക്ഷണമൊത്ത ഒരു ആക്ഷൻ ഹീറോയെ മലയാളത്തിന് ലഭിച്ചിട്ടില്ലെന്ന് ഉറപ്പ് പറയാം. 1980 നവംബര്‍ 16 ഞായറാഴ്ച. മദ്രാസിലെ ഷോളവാരം. കോളിളക്കം എന്ന സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്, ക്ലൈമാക്സിൽ ഹെലികോപ്റ്റർ വേണമെന്ന് നിർബന്ധം പിടിച്ചത് ജയനായിരുന്നു, അത്രമേൽ ചെയുന്ന ജോലി വഴി പ്രേക്ഷകരെ ആനന്ദിപ്പിക്കണം എന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു.

റിഹേഴ്സൽ ഒന്നുമില്ലാതെ ഹെലികോപ്റ്ററിൽ രംഗം ഒറ്റ ടേക്കിൽ ഓക്കേ ആയതാണ് എന്നാൽ ഹെലികോപ്റ്റർ മനഃപൂർവം തനിക്ക് വേണ്ടി താഴ്ത്തിയത് പോലെ ജനങ്ങൾക്ക് തോന്നും എന്ന് പറഞ്ഞു സംവിധായകനോട് റീടേക്കിന് ആവശ്യപ്പെട്ട ജയന്റെ രണ്ടാം ശ്രമം അപകടത്തിലേക്ക് പതിക്കുക ആയിരുന്നു.വെറും 6 വര്ഷം നീണ്ടു നിന്ന അഭിനയ ജീവിതത്തിന്റെ ഇരമ്പം ആ ഹെലികോപ്റ്റർ ശബ്ദത്തിലെങ്ങോ മറഞ്ഞു പോയി. അടി തീർക്കാൻ ഒരുപാട് വേഷങ്ങൾ ബാക്കി വച്ചാ നടൻ യാത്രയായി

“വളരെ ചെറുപ്പത്തില്‍ തന്നെ അപകടം തിരശ്ശീല വീഴ്ത്തിയെങ്കിലും പൗരുഷത്തിന്റെയും സാഹസികതയുടെയും പ്രതീകമായി ഇന്നും ജനമനസ്സുകളില്‍ സ്ഥാനം ലഭിക്കുന്നു എന്നത് ഇന്ത്യന്‍ സിനിമയില്‍ ജയനു മാത്രം സാധ്യമായ അപൂര്‍വതയാണ്. “. കമൽ ഹാസൻ ജയനെ പറ്റി പറഞ്ഞ വാക്കുകളാണവ. അതെ അയാൾ ഒരു ഹീറോ തന്നെയാണ് അന്നും ഇന്നും, തലമുറകൾക്കും അങ്ങനെ തന്നെയായിരിക്കും