മരക്കാർ സിഖുകാരൻ ആണോ എന്ന് സോഷ്യൽ മീഡിയ ലോകം !! നെറ്റിയിൽ ആനത്തല എന്തിനു – കളിയാക്കി സോഷ്യൽ മീഡിയ ലോകം

0
268

മലയാളത്തിന്റെ ആദ്യ നൂറു കോടി ബജറ്റ് ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. കുഞ്ഞാലി മരക്കാർ നാൽപതു സിനിമകൾക്ക് മുകളിൽ ഒന്നിച്ച പ്രിയദർശൻ മോഹൻലാൽ കൊമ്പോയുടെ മികവുകളുടെ പേരിലും ശ്രദ്ധേയമാണ്. കുഞ്ഞാലി മരക്കാരുടെ വേഷത്തിൽ മോഹൻലാൽ എത്തുന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ഗെറ്റ് അപ് അടുത്തിടെ സോഷ്യൽ മീഡിയയിൽ ചിത്രങ്ങളിലൂടെ പ്രചരിച്ചിരുന്നു, എന്നാൽ ഈ ചിത്രങ്ങളിൽ ഉള്ള മോഹൻലാലിൻറെ ഗെറ്റ് ആപ്പിന് കണക്കറ്റ് ട്രോളുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.ഫസ്റ്റ് ലൂക്കിനെ കുറിച്ച് അസംഖ്യം ട്രോളുകളാണ് പുറത്തു വരുന്നത്

ദൂരദർശിനിയിലൂടെ നോക്കുന്ന മരക്കാരിന്റെ കണ്ണുകൾ അടച്ചിട്ടില്ല എന്ന് പറഞ്ഞാണ് ആദ്യത്തെ ആക്ഷേപം, കുഞ്ഞാലി മരക്കാരെ കണ്ടാൽ സിഖുകാരനെ പോലുണ്ടെന്നും നെറ്റിയിൽ എന്തിനാണ് ആന തല എന്നുമാണ് സോഷ്യൽ മീഡിയയിലെ ചോദ്യങ്ങൾ. ഇതിനു മുൻപ് കായംകുളം മോഹൻലാലിൻറെ ഇത്തിക്കര പക്കിയുടെ വേഷവിധാനത്തിനും ട്രോളുകൾ ലഭിച്ചിട്ടുണ്ട്


രാമോജി റാവു ഫിലിം സിറ്റിയിൽ ഡിസംബർ ആദ്യ വാരമാണ് ചിത്രം തുടങ്ങിയത്. പ്രണവ് മോഹൻലാലിൻറെ രംഗങ്ങളാണ് ആദ്യം ഷൂട്ട് ചെയ്തത്..കുഞ്ഞാലി മരക്കാർ എന്ന മോഹൻലാൽ ചെയുന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് പ്രണവ് അഭിനയിക്കുന്നത്. കോഴിക്കോട് സാമൂതിരിമാരുടെ പടത്തലവന്മാരായിരുന്ന കുഞ്ഞാലി മാരക്കാരുമാരിലെ നാലാമന്റെ കഥയാണ് ചിത്രം പറയുന്നത്. 100 കോടിക്ക് അടുത്താണ് ചിത്രത്തിന്റർ ബജറ്റ്. 2020 ൽ മാത്രമേ ചിത്രം പുറത്തു വരുകയുള്ളു. ഒറ്റ ഷെഡ്യൂളിൽ 100 ദിവസത്തിലേറെ നീണ്ടു നിൽക്കുന്ന ഷൂട്ടാണ് പ്ലാൻ ചെയുന്നത്. മാർച്ചോടെ ഷൂട്ട് അവസാനിക്കും. പോസ്റ്റ് പ്രൊഡക്ഷന് കൂടുതൽ സമയം എടുക്കും എന്നുള്ളത് കൊണ്ടാണ് റീലീസ് 2020 ലെ ഉണ്ടാകു എന്നതിന് കാരണം. ചിത്രത്തിന് വേണ്ടി 200 മീറ്റർ നീളവും വീതിയുമുള്ള വമ്പൻ വാട്ടർ ടാങ്ക് സാബു സിറിലിൻറെ നേതൃത്വത്തിൽ നിർമ്മിച്ച് അതിലാണ് ഇപ്പോൾ കടലിലെ രംഗങ്ങൾ ഷൂട്ട് ചെയുന്നത്.