മമ്മൂട്ടി പയ്യമ്പള്ളി ചന്തു..? രഞ്ജിത് ഹരിഹരൻ പ്രൊജക്റ്റ് ഉടൻമലയാള സിനിമയിലെ ഏറ്റവും ശക്തരായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു എം ടി യുടെ തിരക്കഥയിൽ മമ്മൂട്ടി അഭിനയിച്ചു ഹരിഹരൻ ഒരുക്കിയ വടക്കൻ വീരഗാഥ. വടക്കൻ പാട്ടിലെ ചതിയനായ ചന്ദുവിന്‌ എം ടി യും ഹരിഹരനും കൂടെ ദൃശ്യ ഭാഷ നൽകിയപ്പോൾ ഒരു വീരന്റെ പരിവേഷമായിരുന്നു. മലയാള സിനിമയിൽ പുലിമുരുഗൻ എന്ന മെഗാഹിറ്റിന് ശേഷം വലിയ ബഡ്ജറ്റിൽ ചിത്രങ്ങൾ ചിത്രങ്ങൾ ഒരുക്കാൻ മലയാള സിനിമ പ്രവർത്തകർക്ക് ധൈര്യം വന്നിട്ടുണ്ട് എന്നതിനെ തെളിയിക്കുകയാണ് എം ടി യുടെ തിരക്കഥയിൽ ഒരുങ്ങുന്ന രണ്ടാമൂഴവും ഒടിയനും, കർണ്ണനും ഒക്കെ. ഇപ്പോളിതാ അറിയാൻ കഴിയുന്നത് വടക്കൻ പാട്ടിലെ ഒരു കഥാപത്രത്തെ മുൻനിർത്തി ഹരിഹരൻ മമ്മൂട്ടി ചിത്രം വരാൻ പോകുന്നു എന്നാണ് .ഇത്തവണത്തെ ഭാഷാപോഷിണിയിൽ വന്ന അഭിമുഖത്തിലാണ് ഹരിഹരൻ ഇതൊരമൊരു ചിത്രത്തെ പറ്റിയുള്ള സൂചനകൾ നൽകിയത്. പ്രോജക്ടിന്റെ പൂർണ വിവരങ്ങളിലേക്കോ അന്നൗൺസ്‌മെന്റിലോക്കോ കടക്കാൻ ഉള്ള സമയം ആയിട്ടില്ലെന്നാണ് സംവിധയകാൻ അറിയിക്കുന്നത്.

മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പയ്യമ്പള്ളി ചന്തു എന്ന കഥാപാത്രത്തെ മുൻനിർത്തിയാണ് ചിത്രം ഉണ്ടാകുകയെന്നു അറിയാൻ കഴിഞ്ഞു. സൗത്‍ലൈവിന് നൽകിയ അഭിമുഖത്തിൽ ഹരിഹരൻ ഇത് സ്ഥിതികരിക്കുന്നുമുണ്ട്.കേൾക്കുന്ന കാര്യങ്ങൾ സത്യമാണെകിൽ മലയാള സിനിമയിൽ ചന്ദുവിന്‌ ശേഷം ഒരു വടക്കൻ പാട്ട് നായകനെ കൂടെ മമ്മൂട്ടി അവതരിപ്പിക്കുന്ന ചിത്രമാകുമത്. ചിത്രത്തിന്റെ തിരക്കഥ എഴുതാൻ രഞ്ജിത്തിനെ ഏല്പിച്ചിരിക്കുകയെന്നു ഹരിഹരൻ പറയുകയുണ്ടായി. രഞ്ജിത്തിന്റെ തിരക്കഥക്കു വേണ്ടി കാത്തിരിക്കുകയെന്നും അത് കഴിഞ്ഞാൽ ഉടനെ അന്നൗൺസ്‌മെൻറ് ഉണ്ടാകുമെന്നും ഹരിഹരൻ കൂട്ടിച്ചേർത്തു.

Comments are closed.