മമ്മൂട്ടിയോടുള്ള വാശി – പിറന്നത് ഒരു വമ്പൻ ഹിറ്റ്‌!!!!“രാജുമോന്‍ ഒരിക്കലെന്നോട് ചോദിച്ചു, അങ്കിളിന്‍റെ ഫാദര്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമെല്ലാമുള്ള രാജാവ്. പിന്നീട് അവന്‍ എന്നെ കളിയാക്കി വിളിച്ചു – പ്രിന്‍സ്. അതേ, അണ്ടര്‍വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്‍.” മലയാളികളെ ഒരുകാലത്തു കോരിത്തരിപ്പിച്ച ഡയലോഗ് ആയിരുന്നു ഇത്. അതേ മോഹൻലാൽ എന്ന നടന് സൂപ്പർ സ്റ്റാർ പദവി നേടിക്കൊടുത്ത രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ ഡയലോഗ്. പ്രേക്ഷകർ ഒന്നടകം സ്വികരിച്ച ഈ സിനിമക്ക് സിനിമക്കുള്ളിലെ ഒരു വൈരാഗ്യത്തിന്റെയും മത്സരം ബുദ്ധിയുടെയും കഥ കൂടി ഉണ്ട്.

തമ്പി കണ്ണന്താനം തന്റെ ആദ്യ ചിത്രം “താവളത്തിന്” ശേഷമായിരുന്നു മമ്മൂട്ടി നായകനാക്കി ‘ആ നേരം അല്‍പ്പദൂരം’ ക്രൈം ത്രില്ലർ ഒരുക്കിയത്. ആ സിനിമ സാമ്പത്തികമായി പരാജയപ്പെട്ടു. ഒരു സംവിധായകനെ സംബന്ധിച്ചോളം അന്നൊക്കെ ഒരു സിനിമ പൊളിഞ്ഞാല്‍ അടുത്ത സിനിമ കിട്ടുക പ്രയാസകരമായ കാര്യമായിരുന്നു. എന്നാല്‍ അന്ന് ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ഒരുങ്ങിയ എല്ലാം ചിത്രങ്ങളും വിജയിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു. തമ്പിയുടെയും ഡെന്നിസ് ജോസഫിന്റെയും ഉറ്റ സുഹൃത്തുക്കളിൽ ഒരാളായ സംവിധായകൻ ജോഷി, തമ്പി കണ്ണന്താനത്തിനു വേണ്ടി ഒരു സ്‌ക്രിപ്റ്റ് എഴുതിക്കൊടുക്കാൻ ഡെന്നീസിനോട് പറഞ്ഞു.

ഒടുവിൽ ഒരു അധോലോക നായകന്റെ കഥ തമ്പിക്ക് വേണ്ടി ഡെന്നിസ് എഴുതി. അന്ന് മമ്മൂട്ടി ഒരു താരമായി വരുന്ന സമയമായിരുന്നു. മമ്മൂട്ടിയുടെ എല്ല സിനിമകളും വിജയിച്ചിരുന്ന കാലം. ആ കാരണത്താൽ തന്നെ മമ്മൂട്ടിയെ മുന്നിൽ കണ്ടാണ് അവർ സ്ക്രിപ്റ്റ് പൂർത്തിയാക്കിയത്. സ്വന്തം സ്ഥലവും കാറും വിറ്റ് ആ സിനിമ നിര്‍മ്മിക്കാന്‍ തമ്പി കണ്ണന്താനം തന്നെ തയ്യാറായി. സ്ക്രിപ്റ്റ് പൂർത്തിയായി കഴിഞ്ഞതിനു ശേഷം ഒരു ദിവസം തിരക്കഥാകൃത്ത് ഡെന്നിസും സംവിധായകൻ തമ്പികണ്ണന്താനവും ചേർന്ന് മമ്മൂട്ടിയോട് കഥ പറഞ്ഞു. സ്ക്രിപ്റ്റ് ഇഷ്ടപെട്ട മമ്മൂട്ടി സംവിധായകന്‍ തമ്പിയാണെന്ന് പറഞ്ഞപ്പോള്‍ ഡേറ്റ് തരാൻ വിസമ്മതിച്ചു. തുടര്‍ച്ചയായി നാലഞ്ച് പടങ്ങള്‍ പരാജയപ്പെട്ട ഡയറക്ടർക്ക് ഡേറ്റ് നൽകാൻ മമ്മൂട്ടി തയ്യാറായില്ല. നിര്‍മ്മാതാവ് കൂടിയായ തമ്പിക്ക് അതൊരു ഷോക്കായി. തിരക്കഥാകൃത്ത് ഡെന്നിസിന്റെ മുമ്പില്‍വച്ചുതന്നെ തമ്പി മമ്മൂട്ടിയെ വെല്ലുവിളിച്ചു… “നിങ്ങൾ കണ്ടോ…ഇതു ഞാന്‍ മോഹൻലാലിനെ നായകനാക്കി ചെയും. പടം റിലീസ് ചെയ്യുന്ന ദിവസം നിങ്ങൾ വിഷമിക്കും. രാജാവിന്റെ മകന്‍ ഇറങ്ങിയാല്‍ നിങ്ങളുടെ സ്റ്റാർഡത്തിന് വീഴച പറ്റുമെന്ന്” തമ്പി വെല്ലുവിളിച്ചു. തമ്പിയുടെ ദേഷ്യം മമ്മൂട്ടി എന്ന നല്ല നടൻ അത് അത്ര കാര്യമായി എടുത്തില്ല. വിഷമം കൊണ്ട് പറഞ്ഞതായിരിക്കും എന്നു മമ്മൂട്ടി കരുതി. അങ്ങനെ രാജാവിന്റെ മകൻ സിനിമ മോഹൻലാലിനെ നായകനാക്കി തമ്പി കണ്ണന്താനം സംവിധാനം ചെയ്‌തു. അന്ന് മാർക്കറ്റ് വാല്യൂ കുറഞ്ഞു നിന്ന മോഹൻലാൽ എന്ന നടനെ സൂപ്പർസ്റ്റാർ പദവിലേക്ക് ആ സിനിമ എത്തിച്ചു….

Comments are closed.