മമ്മൂട്ടിയുടെ പേരന്പിനെ പറ്റി മറ്റു സംവിധായകർ!!!മമ്മൂട്ടി ചിത്രം പേരന്പ് വലിയ കാത്തിരുപ്പിനു ശേഷം തീയേറ്ററുകളിൽ എത്തുകയാണ്. ഫെബ്രുവരി ഒന്നിന് ചിത്രം തീയേറ്ററുകളിൽ എത്തും. ഇതിനു മുൻപ് ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഫെസ്ടിവലുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്റെ കേരളത്തിലെ ലോഞ്ച് ഇന്നലെ നടന്നു. ഇതിന്റെ ഭാഗമായി ഒരു പ്രിവ്യു ഷോയും സംഘടിപ്പിച്ചിരുന്നു. പ്രിവ്യു ഷോ മാധ്യമങ്ങൾക്കും സിനിമ പ്രവർത്തകർക്കും വേണ്ടിയുള്ളതായിരുന്നു..

പ്രിവ്യുവിൽ രഞ്ജിത്ത്, സത്യൻ അന്തിക്കാട്, ജോഷി, സിബി മലയിൽ, ബി. ഉണ്ണികൃഷ്ണൻ, എസ്.എൻ.സ്വാമി, രണ്‍ജി പണിക്കർ, ലിജോജോസ് പെല്ലിശ്ശേരി, ഹനീഫ് അദേനി, നാദിർഷ, രമേശ് പിഷാരടി, രഞ്ജിത്ത് ശങ്കർ, ബാലചന്ദ്രൻ ചുള്ളിക്കാട്, വിജയലക്ഷ്മി, ആന്റോ ജോസഫ്, നിവിൻ പോളി, അനുസിത്താര, അനുശ്രീ, നിമിഷ സജയൻ, സംയുക്ത വർമ്മ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. ഇവർ ചിത്രത്തെ പറ്റി പങ്കു വച്ച അഭിപ്രായങ്ങളിൽ ചിലത് ഇങ്ങനെ..

ഒരു സിനിമ കണ്ട് അതിശയിച്ച് പോയിരിക്കുകയാണ് ഞാന്‍, മലയാളത്തിലെ എക്കാലത്തെയും പുതുമുഖ നടനാണ് മമ്മൂക്ക – സത്യന്‍ അന്തിക്കാട്..

കമൽ -ഇത് പോലെ സൂക്ഷ്മാംശങ്ങള്‍ അഭിനയിക്കാന്‍ കഴിയുന്ന ഇന്ത്യയില്‍ ഒരേ ഒരു നടനെയുള്ളു അത് മമ്മൂക്കയാണ് അത് കൊണ്ടാണ് ഇന്നും അന്യ ഭാഷ സംവിധായകര്‍ മമ്മൂട്ടിയെ തേടി വരുന്നത്, അത് കൊണ്ടാണ് ജബ്ബാര്‍ പട്ടേല്‍ അംബേദ്ക്കര്‍ ആയി മമ്മൂക്കയെ തിരഞ്ഞെടുത്തത് ,പേരന്‍പിലൂടെ ദേശീയ അവാര്‍ഡ് മലയാളത്തില്‍ വീണ്ടും എത്തും.

ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂക്കയുടെ കണ്ഡം ഇടറിയാല്‍ മമ്മൂക്കയുടെ കണ്ണ് നിറഞ്ഞാല്‍ നമ്മളുടെ കണ്ഡം ഇടറും നമ്മളും കരയും

അഭിനയ സമൃദ്ധമാണ് മമ്മൂട്ടി .എത്ര കോരിയെടുത്താലും തീരാത്ത അക്ഷയ ഖനിയാണ് മമ്മൂക്ക – രഞ്ജി പണിക്കര്‍

കാലം കഴിയുംതോറും വീഞ്ഞിന് വീര്യം കൂടുമെന്ന് പറയുന്നത് പോലെ കാലം കഴിയും തോറും അഭിനയിച്ച് വിസ്മയിപ്പിക്കുകയാണ് മമ്മൂട്ടി – ബി.ഉണ്ണികൃഷ്ണന്‍

എന്നെ വല്ലാതെ ഉലച്ചു കഴിഞ്ഞു പേരന്‍പിലെ മമ്മൂക്ക – സിബി മലയില്‍

Comments are closed.