മമ്മൂക്ക പറഞ്ഞ വാക്കുകളാണ് ഞാൻ പിന്തുടരുന്നത് .തെസ്നി ഖാൻ പറയുന്നുനാല് പതിറ്റാണ്ട് നീണ്ട അഭിനയ സപര്യയിൽ മമ്മൂട്ടിയെ ഉയരങ്ങളിൽ എത്തിച്ചത് ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാർഥതയും ആത്മ സമർപ്പണവുമാണ്. ഇന്ന് ഈ 67 വയസിലും അദ്ദേഹം തന്റെ രംഗത്ത് മികച്ചു നിൽക്കുന്നുണ്ടെങ്കിൽ അതി ഗുണങ്ങൾ കൊണ്ട് തന്നെയാണ്. ഇന്നും തന്റെ അഭിനയ സപര്യയിൽ വിസ്മയങ്ങൾ ഈ മനുഷ്യൻ തീർക്കുമ്പോൾ മലയാളി എന്ന നിലയിൽ നമുക്ക് അഭിമാനിക്കാം. അതെ നമ്മുടെ സ്വകാര്യ അഹങ്കാരമായി തന്നെ.മമ്മൂട്ടിയെക്കുറിച്ചു നദി തെസ്നി ഖാൻ പറഞ്ഞു വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ് . ഒരു അഭിമുഖത്തിൽ തെസ്നി അദ്ദേഹത്തത്തെ കുറിച്ച് പറഞ്ഞതിങ്ങനെ

മമ്മൂട്ടി തികഞ്ഞ ദൈവ വിശ്വാസി ആണെന്ന് മാത്രമല്ല ദിവസവും മുടങ്ങാതെ അഞ്ച് നേരം നിസ്കരിക്കുന്ന മനുഷ്യനുമാണ്. എത്ര തിരക്കുകള്‍ക്കിടയിലും തന്റെ കാരവനില്‍ പോയി നിസ്‌കരിക്കുന്ന മമ്മൂട്ടിയെ താന്‍ കണ്ടിട്ടുണ്ട്. എന്നും നോമ്പ് സമയത്ത് ആണെങ്കില്‍ നോമ്പ് പിടിച്ച് കൊണ്ട് തന്നെയാണ് മമ്മൂട്ടി അഭിനയിക്കുന്നത്

അഭിനയവും സിനിമയും ഒക്കെ വേറെയാണെന്നും ദൈവ വിശ്വാസം മുറുകെ പിടിക്കണം എന്നും മമ്മൂട്ടി പറഞ്ഞതാണ് താന്‍ പിന്തുടരുന്നത് എന്നും തെസ്നി. താനും തികഞ്ഞ ദൈവ വിശ്വാസി ആണ്. ദൈവത്തെ മുറുകെ പിടിച്ചാല്‍ നമുക്ക് നല്ലതേ വരൂ എന്നും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത് ” തെസ്നി പറഞ്ഞതിങ്ങനെ

Comments are closed.