മമ്മൂക്കയുടെ ഡ്യൂപ്പാണ് എന്നത് എനിക്ക് അഭിമാനമാണ് .. ടിനി ടോം പറയുന്നു

0
21

മിമിക്രി സ്റ്റേജുകളിൽ നിന്ന് ടെലിവിഷൻ പ്രോഗ്രാമുകളിലും പിന്നീട് സിനിമയിലുമെത്തിയ താരമാണ് ടിനി ടോം. പതിയെ സിനിമയിൽ ചെറിയ വേഷങ്ങളിൽ നിന്ന് മികച്ച റോളുകളിൽ എത്തിയ ടിനി ടോം ഇന്ന് മലയാള സിനിമ ലോകത്തെ പ്രേക്ഷകരുടെ ഇഷ്ട കോമെടി താരം കൂടെയാണ്. മമ്മൂട്ടിയുടെ ഡ്യുപ് ആയി സിനിമ ലോകത്തു മിമിക്രിയിൽ നിന്ന് എത്തിയതാണ് ടിനി ടോം. ഡ്യുപ്പ് ആയി ആണ് ജീവിതം തുടങ്ങിയത് എങ്കിലും ഒരു നടൻ എന്ന നിലയിൽ ഇന്ന് ടിനി ടോം പേരിടുത്തിട്ടുണ്ട്. തന്നെ സിനിമയിൽ ഡ്യുപ്പ് ആകാൻ ആദ്യം വിളിച്ചത് മമ്മൂട്ടിയാണ് എന്ന് ടിനി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു

മമ്മൂട്ടിയുടെ ഡ്യുപ്പ് ആണെന്ന് പറയുന്നത് തനിക്കൊരു അഭിമാനമാണ് എന്ന് ടിനി പറയുന്നു . മമ്മൂട്ടിയുടെ സ്ടണ്ട് ഡ്യുപ്പ് അല്ല ഞാൻ താൻ എന്നും മനോരമക്ക് നൽകിയ അഭിമുഖത്തിൽ ടിനി പറയുന്നു. “‘മമ്മൂക്കയുടെ ഡ്യൂപ്പാണെന്ന് പറയുന്നത് എനിക്ക് അപമാനമല്ല, അഭിമാനമാണ്. ഞാന്‍ സ്റ്റണ്ട് ഡ്യൂപ്പല്ല. ഫൈറ്റ് ചെയ്യുമ്പോല്‍ തലകുത്തിമറിയുന്നതല്ല ഞാന്‍ ചെയ്യുന്നത്. അതൊരു വലിയ കലയാണ്, അത് വലിയ കഴിവുള്ളവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യമാണ്. ഞാന്‍ മൂന്ന് പടത്തില്‍ മാത്രമേ ചെയ്തിട്ടുള്ളു. പാലേരി മാണിക്യത്തില്‍ മൂന്നു പേരെ നിര്‍ത്തുമ്പോള്‍ അതില്‍ കിടക്കുന്നയാള്‍ ഞാനായിരിക്കും. ഇരിക്കുന്നയാല്‍ മമ്മൂക്കയായിരിക്കും. ഒരു സീനില്‍ രണ്ട പേര്‍ ഒരുമിച്ച് വരുമ്പോള്‍ മമ്മൂട്ടിയ്ക്ക് എതിര് നില്‍ക്കുന്നത് ഞാനാണ്. അത് തലകട്ട് ചെയ്ത് സെറ്റ് ചെയ്യും. ബോഡിയില്‍ ആ വ്യത്യാസം കാണാം. അങ്ങനുള്ള ഡ്യൂപ്പുകളെ ഞാന്‍ ചെയ്തിട്ടുള്ളു.’

‘മമ്മൂക്കയുടെ ഓരോ ചിത്രങ്ങള്‍ വരുമ്പോള്‍ എനിക്ക് നിരവധി മെസേജ് വരുന്നു. മധുരരാജയിലെ ഫൈറ്റ് നന്നായിരുന്നു എന്നൊക്കെ. അത് അദ്ദേഹത്തെ അപമാനിക്കാന്‍ ചിലര്‍ ചെയ്യുന്നതാണ്. ഫൈറ്റ് ഞാന്‍ ചെയ്യുന്നതല്ല. മമ്മൂക്ക തന്നെ കഷ്ടപ്പെട്ട് ചെയ്യുന്നതാണ്. ഇത്രയും സൗന്ദര്യവുള്ള, റെക്കോര്‍ഡുകളുള്ള മമ്മൂട്ടിയുടെ ഡ്യൂപ്പ് എന്ന പറയുന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണ്’. ടിനിയുടെ വാക്കുകൾ ഇങ്ങനെ