മനുഷ്യനിവിടെ ഫ്രീയായിട്ട് പത്തു ദിവസം തികച്ചു കിട്ടുന്നില്ല, അപ്പഴാ പത്തു മാസോം കുഞ്ഞുംഅവതാരിക എന്ന നിലയിലും റേഡിയോ ജോക്കി എന്ന നിലയിലും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് അശ്വതി. ഒരു പാർട്ട് ടൈം സാഹിത്യകാരി കൂടെയായ അശ്വതിയുടെ അവതരണ മികവ് ഈ കലാകാരിയെ വേറിട്ട് നിര്ത്തുന്നു. സമൂഹ മാധ്യമങ്ങളിലും അശ്വതി സജീവമാണ്. ഇപ്പോൾ അശ്വതി ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച ഒരു കുറിപ്പ് വൈറൽ ആയിരിക്കുകയാണ്. ഈ കുറിപ്പ് അശ്വതി പങ്കു വയ്ക്കാൻ ഒരു കാരണവുമുണ്ട്
അശ്വതി അതിനു മുൻപ് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇട്ടിരുന്നു. ഒരു കൊച്ചു കുഞ്ഞിനെ അശ്വതി എടുത്തുകൊണ്ട് നിൽക്കുന്ന ഫോട്ടോ ആയിരുന്നു അത്. കുഞ്ഞിന് പിറന്നാളാശംസകളും പോസ്റ്റിൽ അശ്വതി നേർന്നിരുന്നു. അശ്വതിയുടെ സഹോദരന്റെ കുഞ്ഞു ആയിരുന്നു അത്. എന്നാൽ അശ്വതിയുടെ കുഞ്ഞാണ് ഇതെന്ന രീതിയിൽ ഫൈസ്ബൂക്കിലും ഇൻസ്റ്റയിലും വാട്സാപ്പിലും എല്ലാം പ്രചാരണം പുറകെ വന്നു. അശ്വതിയും മോളും എന്ന തലക്കെട്ടോടെ ആ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ തുടങ്ങി. കൂടാതെ അശ്വതിയുടെ പോസ്റ്റിനു താഴെയും അങ്ങനെയുള്ള കമെന്റുകൾ വന്നു തുടങ്ങി. അതിനു എതിരെ അശ്വതി ഒരു ഇൻസ്റ്റാ പോസ്റ്റിലൂടെ പ്രതികരിച്ചിട്ടുണ്ട് ഇപ്പോൾ. പോസ്റ്റ് ഇങ്ങനെ

അതേ…ഒരു കാര്യം പറഞ്ഞോട്ടേ ?ഇതെന്റെ ആങ്ങളയുടെ കുഞ്ഞാണ്ഇന്നലെ അവൾക്ക് പിറന്നാൾ ആശംസിച്ച് ഒരു ഫോട്ടോ ഇട്ടപ്പോൾ അതിനൊപ്പം എഴുതിയത് വായിക്കുക കൂടി ചെയ്യാതെ എന്റെ രണ്ടാമത്തെ കുട്ടിയാണോ എന്ന ചോദ്യമായിരുന്നു കമന്റ്സിലും ഇൻ ബോക്സിലും നിറയെ
വേറെ ചിലരാണെകിൽ പിന്നെ ചോദിക്കാനൊന്നും നിന്നില്ല, ‘അശ്വതിയും മോളും’ എന്ന് ക്യാപ്ഷൻ ഇട്ട് പല ഗ്രൂപ്പുകളിലും പേജുകളിലും അങ്ങ് പോസ്റ്റും ചെയ്തു ഞാനാണേല് നാലഞ്ചു കൊല്ലമായിട്ട് നിങ്ങൾടെ കൺ മുന്നിൽ തന്നെ ഉള്ളതല്ലേ…മനുഷ്യനിവിടെ ഫ്രീയായിട്ട് പത്തു ദിവസം തികച്ചു കിട്ടുന്നില്ല, അപ്പഴാ പത്തു മാസോം കുഞ്ഞും ഇനി ഉള്ള ഒരു കുഞ്ഞാണെങ്കിൽ അഞ്ചു വയസ്സായതിന്റ യാതൊരു അഹങ്കാരവും ഇല്ലാതെ ഒക്കത്ത് തന്നെയാണ് സ്ഥിര വാസം

അപ്പൊ പറഞ്ഞു വന്നത് കൈയിലൊരു കുഞ്ഞിനെ കണ്ടാലുടനെ സ്വന്തം കുഞ്ഞാണെന്നും കൂടെ ഒരു ആണിനെ കണ്ടാൽ ഉടനെ ഭർത്താവാണെന്നും കരുതരുത് (അത് ഞാൻ ഒന്ന് മുൻകൂട്ടി പറഞ്ഞതാ) അഥവാ കരുതിയാൽ തന്നെ ചോദിച്ച് ഉറപ്പിക്കാതെ എവിടേം പോയി പോസ്റ്റരുത് അപേക്ഷയാണ്
അല്ല, തെറ്റ് എന്റെ ഭാഗത്തും ഉണ്ട്. ഇംഗ്ലീഷിൽ നെടു നീളൻ പോസ്റ്റിടണ്ട വല്ല ആവശ്യവും ഉണ്ടാരുന്നോ എനിക്ക്?
പിന്നെ വേറെ ഒരു കാര്യമുണ്ട്…പത്മ അവളുടെ അച്ഛന്റെ ഫോട്ടോസ്റ്റാറ്റായി പുറത്ത് വന്ന് എന്നെ തോൽപ്പിച്ച് കളഞ്ഞപ്പോൾ ഈ അപ്പച്ചീടെ ചായ കാച്ചി ഭൂമുഖത്തു വന്നു എനിക്കൊരു ആശ്വാസം തന്ന ഒരേ ഒരു പെൺ തരിയാണ് മടിയിൽ കിടക്കണ കുഞ്ഞാമി. അപ്പച്ചിടെ ബുദ്ധി കിട്ടാണ്ടിരുന്നാ മതിയാരുന്നു.

View this post on Instagram

അതേ…ഒരു കാര്യം പറഞ്ഞോട്ടേ ?ഇതെന്റെ ആങ്ങളയുടെ കുഞ്ഞാണ് 😀 ഇന്നലെ അവൾക്ക് പിറന്നാൾ ആശംസിച്ച് ഒരു ഫോട്ടോ ഇട്ടപ്പോൾ അതിനൊപ്പം എഴുതിയത് വായിക്കുക കൂടി ചെയ്യാതെ എന്റെ രണ്ടാമത്തെ കുട്ടിയാണോ എന്ന ചോദ്യമായിരുന്നു കമന്റ്സിലും ഇൻ ബോക്സിലും നിറയെ 🤦🏻‍♀️ വേറെ ചിലരാണെകിൽ പിന്നെ ചോദിക്കാനൊന്നും നിന്നില്ല, ‘അശ്വതിയും മോളും’ എന്ന് ക്യാപ്ഷൻ ഇട്ട് പല ഗ്രൂപ്പുകളിലും പേജുകളിലും അങ്ങ് പോസ്റ്റും ചെയ്തു 🙆🏻‍♀️ ഞാനാണേല് നാലഞ്ചു കൊല്ലമായിട്ട് നിങ്ങൾടെ കൺ മുന്നിൽ തന്നെ ഉള്ളതല്ലേ…മനുഷ്യനിവിടെ ഫ്രീയായിട്ട് പത്തു ദിവസം തികച്ചു കിട്ടുന്നില്ല, അപ്പഴാ പത്തു മാസോം കുഞ്ഞും 🙈🙈ഇനി ഉള്ള ഒരു കുഞ്ഞാണെങ്കിൽ അഞ്ചു വയസ്സായതിന്റ യാതൊരു അഹങ്കാരവും ഇല്ലാതെ ഒക്കത്ത് തന്നെയാണ് സ്ഥിര വാസം 🤭 അപ്പൊ പറഞ്ഞു വന്നത് കൈയിലൊരു കുഞ്ഞിനെ കണ്ടാലുടനെ സ്വന്തം കുഞ്ഞാണെന്നും കൂടെ ഒരു ആണിനെ കണ്ടാൽ ഉടനെ ഭർത്താവാണെന്നും കരുതരുത് (അത് ഞാൻ ഒന്ന് മുൻകൂട്ടി പറഞ്ഞതാ 😜) അഥവാ കരുതിയാൽ തന്നെ ചോദിച്ച് ഉറപ്പിക്കാതെ എവിടേം പോയി പോസ്റ്റരുത് 🙏🏼 അപേക്ഷയാണ് 😩) അല്ല, തെറ്റ് എന്റെ ഭാഗത്തും ഉണ്ട്. ഇംഗ്ലീഷിൽ നെടു നീളൻ പോസ്റ്റിടണ്ട വല്ല ആവശ്യവും ഉണ്ടാരുന്നോ എനിക്ക്? 🤔😬 പിന്നെ വേറെ ഒരു കാര്യമുണ്ട്…പത്മ അവളുടെ അച്ഛന്റെ ഫോട്ടോസ്റ്റാറ്റായി പുറത്ത് വന്ന് എന്നെ തോൽപ്പിച്ച് കളഞ്ഞപ്പോൾ ഈ അപ്പച്ചീടെ ചായ കാച്ചി ഭൂമുഖത്തു വന്നു എനിക്കൊരു ആശ്വാസം തന്ന ഒരേ ഒരു പെൺ തരിയാണ് മടിയിൽ കിടക്കണ കുഞ്ഞാമി. അപ്പച്ചിടെ ബുദ്ധി കിട്ടാണ്ടിരുന്നാ മതിയാരുന്നു !! 🤔🙈😂

A post shared by Aswathy Sreekanth (@aswathysreekanth) on

Comments are closed.