മകൾ അലംകൃതയെ സ്കൂളിൽ വിടാൻ പോയ പ്രിത്വിരാജിന്റെ ഇംഗ്ലീഷ് വീണ്ടും ആരാധകരെ ഡിക്ഷണറി നോക്കാൻ നിർബന്ധിച്ചുപൃഥ്വിരാജിന്റെ മകൾക്ക് ഇന്ന് ആദ്യ സ്കൂൾ ദിനമാണ്. പക്ഷെ മകളെക്കാൾ പരിഭ്രമം അച്ഛനായ പൃഥ്വിരാജിനാണ്.
മകളുടെ ആദ്യസ്കൂൾ ദിവസം ടെൻഷൻ മുഴുവൻ തനിക്കായിരുന്നെന്ന് പൃഥ്വിരാജ് തന്റെ fb പോസ്റ്റിലൂടെ പറയുന്നു. കടിച്ചാൽ പൊട്ടാത്ത രസകരമായ ഇംഗ്ലീഷ് വാക്കുകളിലൂടെയാണ് അത് ആരാധകർക്ക് മുന്നിൽ മലയാളത്തിന്റെ യുവ നടൻ പങ്കുവച്ചത്. കൂടെ ഒരു കലക്കൻ സെൽഫിയും ഉണ്ട്. പൃഥ്വിയുടെ fb പോസ്റ്റ്‌ ഇങ്ങനെ
” സ്‍കൂളില്‍ മകളുടെ ആദ്യദിവസമാണ്. അതിന്‍റെ വിഷമം മുഖത്തുണ്ടെങ്കിലും പുറത്തുകാണിക്കാതെ ഞാൻ നല്ല അച്‍ഛനായി അഭിനയിക്കുയാണ്. എത്ര വേഗമാണ് കാലം കടന്നുപോകുന്നത്”

“First day of school for the lil lady..and I have the jitters! Should put on the cool dad act though! Phew..how time flies!,” എന്നാണ് താരം തന്‍റെ ഫേസ്‍ബുക്കില്‍ കുറിച്ചത്. കൂടെ ഒരു ഫോട്ടോയും ഷെയര്‍ ചെയ്‍തു.കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് കൊണ്ട് ഇടക്കിടെ ആരാധകരെ ഡിക്ഷണറി പരതാൻ നിർബന്ധിക്കുന്ന പ്രിത്വി ഇത്തവണയും പതിവ് തെറ്റിച്ചില്ല. എന്ത് എപ്പോ എങ്ങനെ എന്ന് ചോദിച്ചു അന്തം വിട്ടു കുന്തം വിഴുങ്ങിയ കണക്കുള്ള പ്രേക്ഷക ചോദ്യങ്ങളാണ് കമന്റ് ബോക്സിൽ നിറയെ

Comments are closed.