മകന്റെ സിനിമക്കായി മുകേഷും സരിതയും ഒന്നിച്ചുതാര പുത്രന്മാരുടെ വരവ് മലയാള സിനിമ പ്രേക്ഷകർ ആഘോഷമാക്കിട്ടുണ്ട്. അവർ തങ്ങളുടെ മാതാപിതാക്കളെ പോലെ കഴിവ് ഉള്ളവർ ആണെങ്കിൽ ഇരു കൈയും നീട്ടി മലയാളികൾ സ്വികരിക്കാറുമുണ്ട്. നടനും എംല്‍എയുമായ മുകേഷിന്റെയും നടി സരിതയുടെയും മകന്‍ ശ്രാവണ്‍ മുകേഷ് സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കാൻ പോകുന്ന വാർത്ത‍ നാം എല്ലാവരും കേട്ടതാണ്.

ശ്രാവണ്‍ നായകനാകുന്ന ആദ്യ ചിത്രം കല്യാണത്തിന്റെ സ്വിച്ചോണ്‍ ഇന്നലെ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടിലിൽ വച്ച് നടന്നു. മകന്റെ ചിത്രത്തിനായി എല്ലാം മറന്ന് മുകേഷും സരിതയും വീണ്ടും ഒന്നിച്ചു .നിയമപരമായി വേര്‍പിരിഞ്ഞ ശേഷം മുകേഷും സരിതയും ഇത് ആദ്യമായി ആണ് ഒരു ചടങ്ങില്‍ ഒന്നിച്ചെതുന്നത്.

ഏറെ കാലത്തിന് ശേഷം തങ്ങളുടെ മകന് വേണ്ടി മുൻ താരദമ്പതികൾ ഒന്നിച്ചപ്പോൾ ഒരുപാട് വികാര നിർഭര സംഭവങ്ങൾക്ക് വേദിയായി മസ്‌ക്കറ്റ് ഹോട്ടൽ. മുഖ്യ മന്ത്രി പിണറായി ആണ് ചിത്രത്തിന്റെ സ്വിച്ച്ചോൺ കർമം നിർവഹിച്ചത്. സാംസ്‌കാരിക മന്ത്രി കെ. ബാലൻ, മുകേഷിന്റെ ഇപ്പോഴത്തെ ഭാര്യ മേതില്‍ ദേവിക, അമ്മ വിജയകുമാരി, ചിത്രത്തിലെ നായിക അഹാന, മധു, രാഘവന്‍, ശ്രീനിവാസന്‍, ഷാജി കൈലാസ്, ആനി, വിജി തമ്പി, മണിയന്‍പിള്ള രാജു, സുരേഷ് കുമാര്‍, മേനക, രഞ്ജിത്ത് ചടങ്ങിൽ എന്നിവരും പങ്കെടുത്തു.

Comments are closed.