ഭാര്യയുമായി പിരിയാനുള്ള കാരണം വ്യക്തമാക്കി വിഷ്ണു വിശാൽ

0
61

രാക്ഷസൻ എന്ന ക്രൈം ത്രില്ലറിലെ വേഷം വിഷ്ണു വിശാൽ എന്ന നടനു ഏറെ പ്രശസ്തി നേടിക്കൊടുത്ത ഒന്നാണ്. തമിഴ്‌നാട്ടിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും ചിത്രമൊരു വമ്പൻ വിജയമായിരുന്നു. എന്നാൽ ചിത്രത്തിന്റെ വിജയത്തിനിടെ ഏറെ വിഷമകരമായ ഒരു വാർത്ത വിഷ്ണു പ്രേക്ഷകരോട് പങ്കു വച്ചു. ഭാര്യയുമായി പിരിഞ്ഞു ഒരു വർഷമായി താമസിക്കുകയെന്നും ഇപ്പോൾ വിവാഹ മോചനം നേടിയെന്നുമാണ് വിഷ്ണു പറഞ്ഞത്. എന്ത്കൊണ്ട് ഭാര്യയുമായി പിരിഞ്ഞു എന്നതിന് വിഷ്ണു പറയുന്ന കാരണമിതാണ്

‘ഉള്‍വലിഞ്ഞ് ജീവിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ഞാന്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആളുകളുമായി സംസാരിക്കാനും കൂട്ടുകൂടാനുമെല്ലാം ഞാന്‍ ആരംഭിച്ചത്. ഓണ്‍സ്‌ക്രീനിലെ രസതന്ത്രം നന്നായിരിക്കാന്‍ എന്റെ നായികമാരുമായി അടുത്തിടപഴകാറുണ്ട്. അത് എന്റെ ഭാര്യയില്‍ കുറച്ച് വിഷമങ്ങളുണ്ടാക്കി. ഇങ്ങനെ ഒരാളെയല്ല അവള്‍ വിവാഹം കഴിച്ചതെന്ന് അവള്‍ക്ക് തോന്നി.

ആ തോന്നലില്‍ നിന്ന് തിരിച്ചുവരാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. ഞങ്ങളുടെ മകന്റെ സന്തോഷത്തിനാണ് പ്രധാന്യം നല്‍കിയിരുന്നത്. അവള്‍ എന്നും എനിക്ക് പ്രിയപ്പെട്ടവളാണ്. ചില സമയങ്ങളില്‍ വിധി അങ്ങനെയാണ്. സ്‌നേഹിക്കുന്നവരെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കുകയില്ല’ വിഷ്ണുവിന്റെ വാക്കുകൾ ഇങ്ങനെ നടൻ നടരാജിൻറെ മകൾ രജനി നടരാജ് ആയിരുന്നു വിഷ്ണുവിന്റെ ഭാര്യ. പ്രണയവിവാഹമായിരിന്നു ഇവരുടേത്