ബ്രാൻഡ് ചെയ്യപ്പെടാൻ നിന്ന് കൊടുക്കാത്ത സംവിധായകൻ !! പുതിയ ചിത്രം കോമഡി എന്റെർറ്റൈനെർഒരു ഫിലിം മേക്കർ എല്ലാ തരത്തിലുള്ള സിനിമയും ചെയുന്ന ഒരാളായിരിക്കണം. എന്നാൽ ഒരു പ്രത്യേക ജോണറിൽ ഉള്ള സിനിമകൾ ചെയുന്നവരാണ് കൂടുതലും അവരിൽ നിന്നേറെ വ്യത്യസ്തനാണ് ജീത്തു ജോസഫ്. ഒരു പ്രത്യേക ജോണറിലെ സിനിമകൾ ചെയുന്ന ആളെന്ന പറയാൻ നിന്നുകൊടുക്കാതെ വ്യത്യസ്ത തരത്തിലുള്ള വ്യത്യസ്ത പ്രതലത്തിലുള്ള സിനിമകളാണ് അദ്ദേഹം ഓരോ തവണയും ചെയ്യുന്നത്. കഴിഞ്ഞ ചിത്രം ആദി ഒരു ആക്ഷൻ ത്രില്ലർ ആയിരുന്നെങ്കിൽ പുതിയ ചിത്രം മിസ്റ്റർ ആൻഡ് മിസിസ് റൗഡി ഒരു കോമഡി എന്റർടൈനറാണ്


എന്റെ ഫസ്റ്റു സിനിമ ഡിറ്റക്റ്റീവ് ആയിരുന്നു. അതു കഴിഞ്ഞിട്ട് രണ്ടു സ്‌ക്രിപ്റ്റുകളെഴുതിയിരുന്നു. മെമ്മറീസും മമ്മീ ആന്റ് മീയും. അതില് മെമ്മറീസ് പ്രൃഥ്വിരാജ് ഓകെ പറഞ്ഞ് നില്‍ക്കേയിരുന്നു. പക്ഷേ, ബാക്ക്ടു ബാക്ക് ഒരു ത്രില്ലര്‍ വേണ്ടാന്നു കരുതിയാണ് ഞാന്‍ മമ്മീ ആന്റ് മീയ്ക്കു വേണ്ടി രണ്ട രണ്ടര വര്‍ഷം കാത്തിരുന്നത്.കുറ്റാന്വേഷണ സിനിമകളുടെ പേരിൽ മാത്രം അറിയപ്പെടുന്നത് ഒരു ബാധ്യതയാണ്. “ജീത്തുവിന്റെ വാക്കുകൾ ഇങ്ങനെ


ഓരോ ചിത്രവും തൊട്ടു പിന്നാലെ വന്നതിൽ വ്യത്യസ്തമാക്കാൻ വേണ്ടി വളരെയധികം ശ്രമിക്കുന്ന ജീത്തു, ഇക്കുറി കുറച്ചു ചെറുപ്പക്കാരുടെ ജീവിതത്തിൽ ഉണ്ടാകുന്ന രസകരമായ സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കി ആണ് ജീത്തു പുതിയ ചിത്രം ഒരുക്കുന്നത്. ഗുണ്ടാ പണിയുമായി ജീവിക്കാൻ ആഗ്രഹിക്കുന്ന 5 ചെറുപ്പക്കാരുടെ ഇടക്ക് അവരോട് കട്ടക്ക് കട്ട നിൽക്കുന്ന ഒരു പെൺകുട്ടി എത്തുന്നതാണ് ചിത്രത്തിന്റെ കഥാ പശ്ചാത്തലം. ജീത്തുവിന്റെ ഭാര്യ ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കഥ രചിച്ചത്. കാളിദാസനു മികച്ച പ്രകടനം ചിത്രത്തിൽ ഉണ്ടാകുമെന്നു അണിയറക്കാർ ഉറപ്പ് പറയുന്നു. അപർണ്ണ ബാലമുരളി ആണ് നായിക വേഷത്തിൽ. ചിരിയുടെ അലയൊലികൾ ഉയർത്താൻ ചിത്രത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു

Comments are closed.