ബാഹുബലി മൂന്നാം ഭാഗം ഉണ്ടായേക്കും – രാജമൗലി

0
34

മഹേന്ദ്ര ബാഹുബലി മാഹിഷ്മതി സാമ്രാജ്യത്തിന്റെ രാജാവായതോടെ ബാഹുബലി എന്ന ചരിത്ര സിനിമ അവസാനിക്കുന്നില്ല എന്ന് രാജമൗലി. രാജമൗലി 2015 ൽ തന്റെ ട്വിറ്ററിൽ ഇങ്ങനെ പറയുകയുണ്ടായി

“ബാഹുബലി 3 എന്നത് ഉറപ്പായും നടക്കാവുന്നൊരു കാര്യമാണ് പക്ഷെ ആദ്യ രണ്ടു ഭാഗങ്ങളിലെ കഥകളെ വലിച്ചു മൂന്നാം ഭാഗം ഒരുക്കാൻ ആഗ്രഹമില്ല. മൂനാം ഭാഗം വ്യസ്ത്യസ്തമായ ഒന്നായിരിക്കും ”ഈ ഇടെ ഒരു പ്രൊമോഷണൽ ഇവന്റിൽ രാജമൗലി ഇങ്ങനെ പറയുകയുണ്ടായി

“നമുക്ക് ഒരു വിപണി ഉണ്ട് .എങ്കിൽ പോലും നമ്മൾ ആ വിപണി മാത്രം ലക്‌ഷ്യം വച്ചുകൊണ്ടു തിരക്കഥയെ തീർത്തും അവഗണിച്ചാൽ അതിൽ യാതൊരു സത്യസന്ധതയും ഉണ്ടാകില്ല .എന്റെ അച്ഛൻ വീണ്ടും ഇത്തരമൊരു മനോഹര സൃഷ്ടിയുമായ് വരുമെങ്കിൽ ഞങ്ങൾ അത് തീർച്ചയായും ചെയ്യും “.
രാജമൗലിയുടെ പിതാവും തിരഥകൃത്തുമായ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ബാഹുബലിയെ തന്റെ ഭാവനയിൽ നിന്നും സൃഷ്ടിച്ചത് . ബാഹുബലി 1000 കോടി എന്ന ചരിത്ര നേട്ടത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കെയാണ് രാജമൗലി തന്റെ പ്രേക്ഷകരെ വീണ്ടും ആഹ്ലാദിപ്പിക്കുന്നത് .ബാഹുബലിയുടെ ആദ്യ ഭാഗം കഴിഞ്ഞപ്പോൾ കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന്റെ ഉത്തരമായാണ് രണ്ടു വർഷത്തിന് ശേഷം ബാഹുബലി 2 എത്തിയത് . എന്നാൽ ഇനി എന്തായിരിക്കും മൂന്നാം ഭാഗം എന്ന സംശയത്തിലായിരിക്കും പ്രേക്ഷകർ ബാഹുബലി 3 യെ കാത്തിരിക്കുന്നത്. കൂടാതെ രാജമൗലി ഒരുക്കുന്ന ദൃശ്യ വിസ്മയത്തിനു വേണ്ടിയും.