ബാഹുബലി തകർത്ത 7 റെക്കോർഡുകൾ

0
804

1 ആദ്യ ദിവസം തന്നെ 100 കോടി ക്ലബ്ബിൽ കയറിയ ചിത്രം .
ആദ്യ ദിവസം തന്നെ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി 2 തീയേറ്ററുകളിൽ നിന്നും നേടിയത് 121 കോടിയാണ് .ഈ നേട്ടം ഇന്ത്യയിലെ ഒരു ബോളിവുഡ് സിനിമയ്ക്കും ഇതുവരെയും കൈവരിക്കാൻ കഴിഞ്ഞിട്ടില്ല മറ്റുള്ള എല്ലാ റെക്കോർഡുകളെയും മറികടന്നായിരുന്നു ബാഹുബലി 2 ന്റെ ഈ മുന്നേറ്റം .

2 .9000 സ്‌ക്രീനുകളിൽ പ്രദർശിപ്പിച്ച ആദ്യ സിനിമ

ലോക ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സിനിമ 9000 സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് ഈ നേട്ടവും ബാഹുബലി 2 നു സ്വന്തം. അമീർഖാൻ ചിത്രമായ ദങ്കലിനെ മറികടന്നാണ് ബാഹുബലി 2 ഈ നേട്ടം കൈവരിച്ചത് .ദങ്കൽ 6000 സ്‌ക്രീനുകളിൽ ആണ് പ്രദർശിപ്പിച്ചത് .

3 . ആദ്യമായി U S ൽ 800 സ്‌ക്രീനുകളിൽ പ്രദർശിപ്പിച്ച സിനിമ .

ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും ബാഹുബലി തരംഗം സൃഷ്ടിച്ചു .U S ൽ ആദ്യമായാണ് ഒരു സിനിമ 800 സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് .ഈ റെക്കോർഡും ദങ്കലിനെ മറികടന്നായിരുന്നു ദങ്കൽ 331 സ്‌ക്രീനുകളിൽ ആണ് പ്രദർശിപ്പിച്ചത് .
4 . ടിക്കറ്റിനു 4000 രൂപ വരെ എത്തുന്ന ആദ്യ സിനിമ .

എന്തിനു കട്ടപ്പ ബാഹുബലിയെ കൊന്നു എന്നറിയാൻ തെലിങ്കാനയിലെ പ്രേക്ഷകർ എത്ര രൂപ ചിലവാക്കിയും ബാഹുബലി കാണാൻ തയ്യാറായിരുന്നു.തെലിങ്കാനയിൽ ഒരു ടിക്കറ്റിന് 4000 രൂപ വരെ ഈടാക്കിയിരുന്നു .

5 . ഓരോ രണ്ടു സെക്കന്റിലും ടിക്കറ്റ് വിറ്റഴിഞ്ഞ ഒരേയൊരു ചിത്രം.

ഓരോ രണ്ടു സെക്കന്റിലും ബാഹുബലി 2 ന്റെ ടിക്കറ്റ് വിറ്റഴിയുന്നു എന്നാണ് ബുക്ക് മൈ ഷോ അവകാശപ്പെടുന്നത് .

6 . ബോളിവുഡിൽ ആദ്യ ദിവസം തന്നെ 41 കോടി കരസ്ഥമാക്കുന്ന ആദ്യ ചിത്രം

ബാഹുബലി 2 ആദ്യ ദിവസം തന്നെ ബോളിവുഡിൽ നിന്നും സ്വന്തമാക്കിയത് 41 കോടിയാണ് . ഖാൻ മാരുടെ എല്ലാ റെക്കോർഡും ബാഹുബലി തകർത്തെറിഞ്ഞു .സൽമാൻ ഖാന്റെ സുൽത്താന്റെ റെക്കോർഡാണ് ബാഹുബലി ഇപ്പോൾ തകർത്തത് .സുൽത്താൻ ആദ്യ ദിവസം 36 .54 കോടിയായിരുന്നു കരസ്ഥമാക്കിയിരുന്നത് .
7 .ആദ്യ 1000 കോടി ക്ലബ്ബിൽ കയറുന്ന ചിത്രം

9 ദിവസം കൊണ്ട് 1000 കോടി ക്ലബ്ബിൽ കയറുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന റെക്കോർഡും ബാഹുബലി 2 കരസ്ഥമാക്കിയിരിക്കുകയാണ് .