ബാഹുബലിയിലെ ഈ ഗാനരംഗത്തിലെ പെൺകുട്ടി ആരെന്നു അറിയാമോ.ആയിരം കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് കുതിച്ചു ബാഹുബലി 2 മുന്നേറുകയാണ്. നാളിതുവരെയുള്ള എല്ലാ കളക്ഷൻ റെക്കോര്ഡുകളെയും കീഴ്മേൽ മറിച്ചുകൊണ്ടുള്ള ജൈത്രയാത്ര ആയിരം കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്താൻ ഇനി വളരെ കുറച്ചു ദൂരമേയുള്ളൂ . ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് ശേഷം വന്ന രണ്ടാം ഭാഗം ഈ ചെറിയ വേളയിൽ തന്നെ ഇന്ത്യൻ സിനിമ ചരിത്ര താളുകളിൽ ഒരുനാഴികല്ലായി മാറിക്കൊണ്ടിരിക്കുന്നു. ശക്തമായ കഥാ തന്തുവിനോടൊപ്പം നൂതന ചലച്ചിത്ര ദൃശ്യാവിഷ്‌കരണത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമക്ക്തന്നെ ഒരു അഭിമാനമാണ് . രാജമൗലി എന്ന സംവിധായകന്റെ ക്രീയേറ്റീവിറ്റിയും വിജയേന്ദ്രപ്രസാദിന്റെ ശക്തമായ കഥാതന്തുവും അറിയണപ്രവർത്തകരുടെയും അഭിനേതാവുകളുടെയും കഠിന പ്രവർത്തനത്തിന്റെ ഫലമാണ് ഇങ്ങനേ ഒരു ബ്രഹ്മാണ്ഡ ദൃശ്യവിരുന്നിന്റെ വിജയത്തിന്റെ പിന്നിൽ.

ബഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ രാജമൗലിയുടെ മകളായ മയൂഖ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചിരുന്നു. “സഹോരെ ബഹുബലി “എന്ന ഗാനത്തിൽ ഒരു ചെറിയ രംഗത്തിൽ എത്തുന്നുണ്ട്. ഗാനരംഗത്തിൽ കുട്ടികൾ പൂ വാരി വിതറുന്ന രംഗത്തിൽ അവരിലൊരാളായാണ് മയൂഖ എത്തുന്നത് രാജമൗലി ഡയറക്റ്റ് ചെയ്ത് തെലുങ്ക് സിനിമയിൽ മാസ് മഹാരാജ് എന്നറിയപ്പെടുന്ന രവി തേജ നായകനായ വിക്രമർകുടു എന്ന ചിത്രത്തിലും മയൂഖ ഒരു കുഞ്ഞു കുട്ടിയായിരുന്നപ്പോൾ അഭിനയിച്ചിരുന്നു.


രാജമൗലിയുടെ ഭാര്യ ആയ രമ രാജമൗലി ആണ് ബാഹുബലിക്ക് വേണ്ട കോസ്റ്റ്യൂം ഡിസൈൻ ചെയ്‍തത് . രാജമൗലിയുടെ സഹോദരിയായ ശ്രീ വള്ളി യാണ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ ആയി പ്രവർത്തിച്ചത്.
ശ്രീ വള്ളിയുടെ ഭർത്താവായ MM കീരവാണി ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും സംഗീതവും കൈകാര്യം ചെയ്തിരിക്കുന്നത്. ഇവരുടെ ഒക്കെ കഠിന പ്രവർത്തനമാണ് ചിത്രത്തെ ഇന്ത്യ കണ്ട വൻ വിജയമാക്കി തീർത്തത്.

Comments are closed.