ബാലിയിൽ വെക്കേഷൻ ആഘോഷിച്ച് രഞ്ജിനി ഹരിദാസും അർച്ചന സുശീലനും .. ചിത്രങ്ങൾ കാണാംറിയാലിറ്റി ഷോയിലൂടെ ഉറ്റ സുഹൃത്തുക്കളായവരാണ് സീരിയൽ താരം അർച്ചന സുശീലനും അവതാരക രഞ്ജിനി ഹരിദാസും. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ അവസാന ഘട്ടം വരെ ഒപ്പമുണ്ടായിരുന്നവരാണ് ഇവർ. പ്രമുഖ താരങ്ങള്‍ പങ്കെടുത്ത ഷോയില്‍ വിജയി ആയത് സാബുമോനായിരുന്നു. ഷോ കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്ബോഴും ബിഗ്ബോസിലെ മത്സരാര്‍ഥികള്‍ ഇപ്പോഴും നല്ല സൗഹൃദത്തിലാണ്. ഇടയ്ക്കിടയ്ക്ക് ഇവര്‍ ഒത്തുചേരാറുമുണ്ട്.അവതാരകയായി എത്തി മലയാളികളുടെ ഇഷ്ടതാരമായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്

രഞ്ജിനി അർച്ചന സുശീലനുമായി ആണ് ഏറ്റവുമടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്നത് .ബിഗ് ബോസ് ഷോയിലൂടെ സൌഹൃദത്തിലായ രഞ്ജിനിക്ക് ഒരു നായക്കുട്ടിയെ സർപ്രൈസ് സമ്മാനമായി നൽകിയിരുന്നു അർച്ചന സുശീലൻ കുറച്ചു നാളുകൾക്ക് മുൻപ്. അര്‍ച്ചനയുടെ വളർത്തു നായ്ക്കളായ അപ്പുവിന്റെയും ഗുജിബൂവിന്റെയും കുഞ്ഞിനെയാണ് രഞ്ജിനിക്കു സമ്മാനിച്ചത്. ഇപ്പോൾ അർച്ചനയും രഞ്ജിനിയും ബാലിയിൽ വെക്കേഷൻ ദിനങ്ങൾ ആഘോഷിക്കുകയാണ്. വെക്കേഷൻ ചിത്രങ്ങൾ ഇവർ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുണ്ട്. ചിത്രങ്ങൾ വൈറലാണ്

Comments are closed.