ബാപ്പാന്റെ ആദ്യ ബെന്‍സുമായി ചെത്തി നടക്കുന്ന ഫ്രീക്കൻ

0
243

മലയാള സിനിമ ഇന്ത്യൻ സിനിമയ്ക്കു നൽകിയ താര നക്ഷത്രമാണ്  നമ്മുടെ സ്വന്തം മമ്മുക്ക. പ്രായത്തെ തോല്പിക്കുന്ന സൗന്ദര്യവും,  അഭിനയ ശേഷിയുമുള്ള നമ്മുടെ സ്വന്തം മമ്മുക്ക പണ്ടേ നമ്മുടെ പിള്ളേർക്ക് ഒരു ട്രെൻഡ് സെറ്ററാണ്.  അതെ പാത പിൻതുടരുന്ന ആളാണ് നമ്മുടെ ഇക്കയുടെ സ്വന്തം മകനായ ദുൽഖർ സൽമാൻ എന്ന നമ്മുടെ കുഞ്ഞിക്ക.  ഒരു മെഗാസ്റ്റാറിന്റെ മകൻ എന്ന നിലയിൽ അല്ലാതെ സ്വന്തം കഴിവിലൂടെയും കഠിന പ്രയത്നത്തിലൂടെയും മലയാള സിനിമയ്ക്കു പുറത്തും ആരാധകരെ സൃഷ്‌ടിച്ച വ്യക്തിയാണ് ദുൽഖർ.  മോളിവുഡിൽ ഏറ്റുവും കൂടുതൽ ആരാധകരുള്ള യുവ നടമാരിൽ ഒരാളാണ് ദുൽഖർ. തന്റെ ഓരോ ചിത്രങ്ങൾക്ക് ശേഷവും ആരാധകരിൽ ട്രെൻഡ്‌സെറ്റിങ് ഉണ്ടാകുന്ന താരം.

തന്റെ ബാപ്പാനെ പോലെ തന്നെ ഒരു വാഹന പ്രേമിയായ ദുൽഖർ മമ്മുക്കയുടെ ആദ്യ ബെൻസ്‌ കാറുമായി രാത്രി കാലങ്ങളിൽ ചെത്തി നടക്കുകയാണ് താരം.  ഈ കാറിലാണ് ബാപ്പ തനിക്ക് ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങൾ നൽകിയതെന്ന് താരം പണ്ടൊരു അഭിമുഖത്തിൽ പറയുക ഉണ്ടായി. പണ്ടേ കാറിനോടും ബെക്കിനോടും ഭ്രമം  ഉള്ള ദുൽഖറിന് ഡ്രൈവിംഗ് ഒരു ഹോപ്പിയാണ്. മലയാളത്തിൽ ഏറ്റുവും കൂടുതൽ ഓളം സൃഷ്ട്ടിച്ച റോഡ്‌ മൂവി സമീർ താഹിർ സംവിധാനം ചെയ്ത ദുൽഖർ ചിത്രം ” നീലാകാശം പച്ചകടൽ ചുവുന്ന ഭൂമി ” എന്ന ചിത്രമാണ്.  പിന്നിട് അഞ്ജലി മേനോൻ ചിത്രം ബാംഗ്ലൂർ ഡേയ്‌സിലൂടെ ഒരു ബൈക്ക് റെയിസർ ആയി കടന്ന് വന്ന് മലയാളത്തിനു പുറത്തും ആരാധകരെ സൃഷ്ട്ടിച്ച നടനാണ് ദുൽഖർ . ഓരോ വാഹന പ്രേമിയും ദുൽഖറിനെ കണ്ടുപടികണ്ടത് ഉണ്ട്, എത്ര തന്നെ സൗഭാഗ്യങ്ങൾ വന്നാലും തന്റെ ജീവിതത്തിൽ ഏറ്റുവും സന്തോഷം നൽകിയ വസ്തുക്കളെ എന്നും ഹൃദയത്തോട് ചേർത്ത് നിർത്തുന്ന വ്യക്തിയാണ് ഒരു യഥാർഥ മനുഷ്യൻ.