പ്രിത്വിരാജിനെ നായകനാക്കി ചെയ്യുന്നത് ഒരു മാസ്സ് സിനിമ ..കോട്ടയം നസീർ പറയുന്നു

0
85

മലയാളചലച്ചിത്രനടനും , ടെലിവിഷൻ അവതാരകരും , മിമിക്രി കലാകാരനുമാണ് കോട്ടയം നസീർ..കോട്ടയം നസീർ ഒരു സംവിധായകനായി കൂടെ അരങ്ങേറുവാൻ ഒരുങ്ങുകയാണ് . അടുത്തിടെ ബ്രതെഴ്സ് ഡേ എന്ന ചിത്രത്തിന്റെ ഒരു ചടങ്ങിൽ സംസാരിക്കവെ തന്റെ അടുത്ത ചിത്രത്തിനെ കുറിച്ചുള്ള ഒരു സൂചന പൃഥ്വിരാജ് നൽകുകയുണ്ടായി. കോട്ടയം നസീർ ആയിരിക്കും പ്രിത്വി ചിത്രം സംവിധാനം ചെയ്യുന്നത് എന്ന് പ്രിത്വി പറഞ്ഞു . കോട്ടയം നസീർ തന്നെ പറഞ്ഞു കേൾപ്പിച്ച തിരകഥ ഞെട്ടിച്ചെന്നും, നസീറിനെ പോലെ ഒരു ആളിൽ നിന്നും അങ്ങനെ ഒരു തിരകഥ പ്രതീഷിച്ചില്ലെന്നും പ്രിത്വി കൂട്ടിച്ചേർത്തു. നേരത്തെ നസീർ ഒരു ഷോർട് ഫിലിം സംവിധാനം ചെയ്തിരുന്നു. അത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു..

ജു​ബൈ​ല്‍ അ​റേ​ബ്യ​ന്‍ റോ​ക്ക് സ്​​റ്റാ​ര്‍ സം​ഘ​ടി​പ്പി​ച്ച ‘വി​സ്മ​യ​രാ​വി​ല്‍’ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ അ​ദ്ദേ​ഹം ‘ഗ​ള്‍​ഫ് മാ​ധ്യ​മ’​വു​മാ​യി നടത്തിയ അഭിമുഖത്തിലെ വാക്കുകൾ ഇങ്ങനെ .” 30 കൊ​ല്ല​മാ​യി വേ​ദി​ക​ളി​ല്‍ മി​മി​ക്രി അ​വ​ത​രി​പ്പി​ക്കു​ന്നു. താ​ര​ങ്ങ​ളു​ടെ ശ​ബ്​​ദാ​നു​ക​ര​ണ​മാ​ണ് ഏ​റെ ജ​ന​പ്രീ​തി ഉ​ണ്ടാ​ക്കി​ത്ത​ന്ന​ത്. എ​ന്നാ​ല്‍, സി​നി​മ​യി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് ഇ​നി​യു​ള്ള ശ്ര​മം. ഷാ​ജോ​ണ്‍ സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ച ‘ബ്ര​ദേ​ഴ്‌​സ് ഡേ’​യി​ലെ ക​ഥാ​പാ​ത്രം ന​ന്നാ​യി അ​വ​ത​രി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞു​വെ​ന്ന സ​ന്തോ​ഷ​വും ആ​ത്മ​വി​ശ്വാ​സ​വും ഉ​ണ്ട്. പൃ​ഥി​രാ​ജാ​ണ് ആ ​വേ​ഷം എ​ന്നെ കൊ​ണ്ട് ചെ​യ്യി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്. അ​തൊ​രു വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു. എ​​െന്‍റ ശി​ഷ്യ​നാ​യി​രു​ന്ന ഷാ​ജോ​ണി​നെ ‘ക​ര​ടി’ എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ലൂ​ടെ സി​നി​മാ​ലോ​ക​ത്ത് എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നു.

അ​ദ്ദേ​ഹം ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത സി​നി​മ​യി​ല്‍ ഇ​തു​വ​രെ ചെ​യ്യാ​ത്ത രീ​തി​യി​ലു​ള്ള ഒ​രു ക​ഥാ​പാ​ത്ര​ത്തെ എ​നി​ക്ക് ല​ഭി​ച്ചു. ആ ​സി​നി​മ​യു​ടെ ഷൂ​ട്ടി​ങ്ങി​നി​ടെ പൃ​ഥ്വി​രാ​ജി​നോ​ട് പ​റ​ഞ്ഞ ക​ഥ അ​ദ്ദേ​ഹ​ത്തി​ന് വ​ള​രെ​യ​ധി​കം ഇ​ഷ്​​ട​മാ​യി. സി​നി​മ​യു​ടെ എ​ഴു​ത്തു​ജോ​ലി​ക​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. ഇ​തൊ​രു മാ​സ്സ് സി​നി​മ​യാ​യി​രി​ക്കും. മി​മി​ക്രി അ​ടി​സ്ഥാ​ന​മാ​യു​ള്ള സി​നി​മ​യ​ല്ല. ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും സം​വി​ധാ​ന​വും ഞാ​ന്‍​ത​ന്നെ​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​നി അ​ങ്ങോ​ട്ട് അ​ച്ഛ​ന്‍, ചേ​ട്ട​ന്‍, അ​ളി​യ​ന്‍ അ​മ്മാ​വ​ന്‍ തു​ട​ങ്ങി​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലേ​ക്ക് വ​ഴി​മാ​റേ​ണ്ടി​വ​രും. ആ​ദ്യ​മാ​യി ‘കു​ട്ടി​ച്ച​ന്‍’ എ​ന്നൊ​രു ഷോ​ര്‍​ട്ട്​ ഫി​ലിം സം​വി​ധാ​നം ചെ​യ്തി​രു​ന്നു. ഇ​പ്പോ​ള്‍ എ​ഴു​താ​നും മ​റ്റും ധാ​രാ​ളം ആ​വ​ശ്യ​ക്കാ​ര്‍ എ​ത്തു​ന്നു​ണ്ട്. എ​ന്നാ​ല്‍, ആ​ദ്യ ച​ല​ച്ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മേ കൂ​ടു​ത​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ലേ​ക്ക് തി​രി​യു​ക​യു​ള്ളൂ.

ഇ​പ്പോ​ഴും പ​ഴ​യ താ​ര​ങ്ങ​ളെ അ​നു​ക​രി​ക്കു​ക​യാ​ണ് ചെ​യ്തു​പോ​രു​ന്ന​ത്. പു​തി​യ താ​ര​ങ്ങ​ളു​ടേ​തും കു​റേ​യൊ​ക്കെ ചെ​യ്യു​ന്നു​ണ്ട്. കൂ​ടു​ത​ല്‍ അ​ത് ചെ​യ്യാ​ത്ത​ത് എ​നി​ക്ക് ഇ​പ്പോ​ഴും പ​ഴ​യ താ​ര​ങ്ങ​ളെ അ​നു​ക​രി​ക്കു​മ്ബോ​ള്‍ ഒ​രു ആ​ത്മ സം​തൃ​പ്തി ല​ഭി​ക്കാ​റു​ണ്ട്. മി​മി​ക്രി​ലോ​ക​ത്ത് ഒ​റ്റ​ക്കാ​ണ് ചു​വ​ടു​റ​പ്പി​ച്ച​ത്. ‘ക​റു​ക​ച്ചാ​ല്‍ വോ​യി​സ്’ എ​ന്ന പേ​രി​ല്‍ ഒ​റ്റ​ക്കാ​യി​രു​ന്നു വേ​ദി​ക​ളി​ല്‍ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. പി​ന്നെ ഞ​ങ്ങ​ള്‍ മൂ​ന്നാ​ലു​പേ​ര്‍ ചേ​ര്‍​ന്ന് ട്രൂ​പ് ന​ട​ത്തി. ശേ​ഷം കൊ​ച്ചി​ന്‍ ഓ​സ്ക​റി​ല്‍ വ​ന്നു. അ​ന്നൊ​ക്കെ 70 ന​ട​ന്മാ​രെ വ​രെ അ​നു​ക​രി​ച്ചി​രു​ന്നു. ഫ്ലോ​വേ​ഴ്‌​സി​ല്‍ കൂ​ടെ​യു​ള്ള​വ​ര്‍ പു​തി​യ താ​ര​ങ്ങ​ളെ അ​നു​ക​രി​ക്കു​മ്ബോ​ള്‍ ജ​നം ഇ​പ്പോ​ഴും എ​ന്നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് കൊ​ച്ചി​ന്‍ ഹ​നീ​ഫ​യെ കാ​ണി​ക്കാ​നും ന​രേ​ന്ദ്ര​പ്ര​സാ​ദി​നെ അ​നു​ക​രി​ക്കാ​നു​മൊ​ക്കെ​യാ​ണ്.

മാ​ത്ര​വു​മ​ല്ല, എ​ല്ലാ ദി​വ​സ​വും പു​തു​താ​യി ഓ​രോ​ന്ന് വേ​ദി​യി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നാ​വി​ല്ല. ഞാ​നി​പ്പോ​ള്‍ മ​ദ്യ​പാ​നി​യാ​യി വ​ന്നാ​ലും ആ​ള്‍​ക്കാ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​ന്നു​ണ്ട്, അ​ത് ബ്രാ​ന്‍​ഡ് ചെ​യ്യ​പ്പെ​ട്ടു​പോ​യ​താ​ണ്. ദാ​സേ​ട്ട​ന്‍ സ്​​റ്റേ​ജി​ല്‍ മി​മി​ക്രി കാ​ണി​ച്ചാ​ല്‍ ശ​രി​യാ​വി​ല്ല​ല്ലോ. ഓ​രോ​രു​ത്ത​രും ഓ​രോ രീ​തി​യി​ല്‍ ബ്രാ​ന്‍​ഡ് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. “നസീർ പറയുന്നതിങ്ങനെ