‘പ്രളയഫണ്ട് കൊണ്ട് എന്തൊക്കെ ചെയ്തു എന്നൊക്കെ ചോദിക്കുന്നവർക്കുള്ള ഉത്തരം’ പ്രളയം ബാധിക്കാത്ത പുതിയ വീടിന്റെ ചിത്രം പോസ്റ്റുചെയ്തു മന്ത്രി എം എം മണി

0
25

കേരളം പ്രളയം എന്ന കെടുതിയുടെ പിടിയിലേക്ക് വീണ്ടും വീഴാനിരിക്കെ, കഴിഞ്ഞ പ്രളയ കാലഘട്ടത്തിലേത് പോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് ഒരു ക്യാമ്പയിൻ ഇപ്പോൾ നടന്നു വരുന്നുണ്ട്. കഴിഞ്ഞ തവണ സ്വരുക്കൂട്ടിയ പണം എവിടെ എന്ന് ചോദിച്ചാണ് ഈ നെഗറ്റീവ് ക്യാമ്പയിൻ നടത്തുന്നത്. അതുകൊണ്ട് തന്നെ ഈ പ്രളയകാലത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും പണം നൽകരുതെന്ന് ആണ് അവരുടെ ആഹ്വാനം

ദുരിതാശ്വാസനിധിയേക്കുറിച്ച് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. നാടിനോട് സ്‌നേഹമുള്ള ആരും ഇങ്ങനെ ചെയ്യില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതോടൊപ്പം ധനകാര്യ മന്ത്രി തോമസ് ഐസക് കഴിഞ്ഞ വർഷം സ്വരൂപിച്ച പണത്തിനെ കുറിച്ചു സോഷ്യൽ മീഡിയയിൽ തുറന്നു എഴുതിയിരുന്നു. എല്ലാത്തിനും കണക്ക് ഉണ്ടെന്നു വ്യക്തമാക്കിയ അദ്ദേഹം വ്യാജ പ്രതികരണങ്ങൾക്ക് എതിരെയും പ്രതികരിച്ചു

ഇപ്പോളിതാ മന്ത്രി എം എം മണി പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ സൃഷ്ടിക്കാൻ കഴിഞ്ഞത് പ്രളയ ഫണ്ടുകൾ കൊണ്ട് എന്ത് ചെയ്തു എന്നുള്ളതിന്റെ ഉത്തരമാണെന്നു പറഞ്ഞു പോസ്റ്റ്‌ ഇട്ടിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. അത്തരത്തിൽ നിർമിച്ച ഒരു വീടിന്റെ ചിത്രതോടൊപ്പമാണ് അദ്ദേഹം കുറിപ്പ് എഴുതിയത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ “#ഇപ്പോഴത്തെ #പ്രളയം
#അതിജീവിച്ച #വീടുകളിലൊന്ന്

കഴിഞ്ഞ പ്രളയത്തിൽ തകർന്ന വീടിന് പകരം കേരള സർക്കാർ, സഹകരണ വകുപ്പിന്റെ കീഴിൽ കെയർ ഹോം പദ്ധതി പ്രകാരം ചിങ്ങോലിയിൽ നിർമ്മിച്ചു നൽകിയ വീട്..

ഈ പ്രളയകാലത്ത് വീട്ടുകാർ പുതിയ വീട്ടിൽത്തന്നെ സുഖമായിതാമസിക്കുന്നു..

പ്രളയഫണ്ട് കൊണ്ട് എന്തൊക്കെ ചെയ്തു എങ്ങനെയൊക്കെ ചെയ്തു എന്നൊക്കെ ചോദിക്കുന്നവർക്കുള്ള ഉത്തരം കൂടിയാണ് ഇത്തരത്തിൽ നിർമ്മിച്ചു നൽകിയ വീടുകൾ.”