പ്രളയത്തിനിടയിലൊരു വീരഗാഥ – വൈറലാകുന്ന കുറിപ്പ്

0
18

ആപത്തിൽപെടുന്നവർക്ക് കൈ നൽകി അവരെ ജീവിതത്തിലേക്ക് വലിച്ചടുപ്പിക്കുന്ന ഏതൊരാളും ദൈവത്തിനു സമം തന്നെയാണ്. കേരളം അഭിമുഖീകരിക്കുന്ന ഈ പ്രളയ കാലഘട്ടത്തിൽ ഇത്തരത്തിൽ ജീവന് വേണ്ടി അലമുറയിടുന്നവരെ വലിച്ചു ജീവിതത്തിലേക്ക് ഇടുന്ന അത്തരം ദൈവങ്ങൾ ഒരുപാട് പേരുണ്ട്. വാഴ്ത്തപെടാത്ത ഹീറോകൾ, അറിയാതെയും പറയാതെയും പോകുന്ന അവരുടെ ഹീറോയിസത്തിനു കൈയടികളുടെ മുഴക്കം കുറവാണ്, അവരത് ആഗ്രഹിക്കുന്നുമില്ല അതാണ് സത്യം

ആപത്തു വരുമ്പോൾ തന്നെയാണ് ഹീറോകളെയും സാധാരണക്കാരെയും തിരിച്ചറിയാൻ കഴിയുന്നത്. ജീവൻ പണയം വച്ചു പ്രളയക്കെടുതികളിൽ പെട്ടവരെ രക്ഷിക്കാനിറങ്ങുന്നവരും ഉണ്ട് സേഫ് സോണിൽ അവനവന്റെ വീടുകളിൽ കാലിന്മേൽ കാലുവെച്ചിരിക്കുന്നവരുമുണ്ട് ഈ ലോകത്തിൽ. ഷമ്മാസ് എന്ന ഒരു പയ്യനെ കുറിച്ചുള്ള ഒരു കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സ്വന്തം ജീവൻ പണയം വച്ചു ഒരു മൂന്ന് വയസുകാരിയെ രക്ഷിച്ച ഷമ്മാസിന്റെ ധീരതയെ കുറിച്ചുള്ള കുറിപ്പ് ഇങ്ങനെ
ആരും വായിക്കാതെ പോകരുത് 👇🏼😍

മുത്ത് നീ ആണ് ഹീറോ ലോകം അറിയേണ്ടവൻ 😍😘പ്രളയത്തിനിടയിലൊരു വീരഗാഥ !
പനി പിടിച്ചു കിടക്കുകയായിരുന്നു ഷമ്മാസ് , രാവിലെ ഒരു പത്തേ മുപ്പതു ആയപ്പോൾ വീടിനു മുന്നിലൂടെ ഒഴുകുന്ന പുഴക്കലക്കണ്ടി പുഴയിൽ ഒരു കുഞ്ഞു തല കണ്ടത്… പോലെ തോന്നിയ ഉമ്മ ഷമ്മാസിനെ വിളിച്ചു . ഒന്നും ആലോചിക്കാതെ പുഴയിലേക്ക് എടുത്തു ചാടിയ ഷമ്മാസ് സംശയം തോന്നിയ സ്ഥലത്തേക്ക് നീന്തി ചെന്നു. മുങ്ങി താഴുന്നത് ഒരു പിഞ്ചു കുഞ്ഞു തന്നെയാണ് . അയൽവാസിയായ മൂന്നു വയസ്സുള്ള കുഞ്ഞു. വീട്ടുകാരുടെ കണ്ണൊന്നു തെറ്റിയപ്പോൾ മുറ്റത്തിറങ്ങിയ കുഞ് കാല് തെന്നി പുഴയിലേക്ക് വീഴുകയായിരുന്നു . കുട്ടിയേയും കയ്യിൽ പിടിച്ചു ഷമ്മാസ് കരയിലേക്ക് നീന്തിയടുത്തു. ഒരു ജീവന്റെ തുടിപ്പ് അപകടത്തിലാണെന്ന് തോന്നിയപ്പോൾ മുന്നും പിന്നും ആലോചിക്കാതെ എടുത്തു ചാടിയ ഈ പതിനഞ്ചുകാരന്റെ മനോദാർഢ്യത്തെ അഭിനന്ദിക്കാൻ വാക്കുകൾ കൊണ്ട് സാധ്യമല്ല . ഒരു പത്താം ക്‌ളാസ്സുകാരൻ അവന് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്തു .