പേട്ട മരണമാസ്സ്‌ സോങ് – മോഹൻലാൽ വേർഷൻ

0
508

അനിരുദ്ധിന്റെ പാട്ടുകൾക്ക് വല്ലാത്തൊരു എനർജിയുണ്ട് , അത് കൊണ്ട് തന്നെയാണ് മുൻ നിര തമിഴ് സംഗീത സംവിധായകർ എല്ലാം അദ്ദേഹത്തിന്റെ പാട്ടുകൾ ഉള്പെടുത്താറുള്ളത്. കാർത്തിക്ക് സുബരാജ് പേട്ട എന്ന രജനി ചിത്രം എടുത്തപ്പോൾ സ്ഥിരം സംഗീത സംവിധയകനായ സന്തോഷ് നാരായണനെ ഒഴിവാക്കി അനിരുദ്ധിനെ സിനിമയിലേക്ക് കൊണ്ടുവന്നതും ഈ എനെർജിക്ക് വേണ്ടിയാണു. അത് ചിത്രത്തിന്റെ പാട്ടുകളെ സംബന്ധിച്ചു വളരെ മികച്ച തീരുമാനമായി. ചിത്രത്തിലെ മാസ്സ് മരണം ഉൾപ്പടെ ഉള്ള ട്രാക്കുകൾ വമ്പൻ ഹിറ്റുകളായി. അടുത്തിടെ പുറത്തിറങ്ങിയ ഗാനങ്ങളിൽ അനിരുദ്ധിന്റെ മാസ്സ് മരണം എന്ന ഗാനം വളരെയധികം ആഘോഷിക്കപെട്ട ഒന്നാണ്.

ഇപ്പോളിതാ പേട്ടയിലെ മാസ്സ് മരണം എന്ന ആ ട്രാക്കിന്റെ മോഹൻലാൽ വീഡിയോ വേർഷൻ പുറത്തിറക്കിയിരിക്കുകയാണ് ഒരു കൂട്ടം മോഹൻലാൽ ആരാധകർ. മോഹൻലാലിന്റെ സിനിമകളിൽ നിന്നുള്ള രംഗങ്ങളുമായി എത്തിയ വീഡിയോ വളരെ മനോഹരമായി ആണ് എഡിറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഏറെ ലൈകുകളും ഷെയറുകളും ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിന്ന് നേടുന്നുണ്ട്. മോഹൻലാൽ മരണ മാസ്സ് വേർഷൻ വീഡിയോ ഇതാ .