പുലിമുരുഗൻ തമിഴിൽ 3D റീലിസിനൊരുങ്ങുന്നു

0
640

മലയാള സിനിമയെ 100 കോടി ക്ലബ്ബിൽ എത്തിച്ച ബ്രഹ്‌മാണ്ഡ ചിത്രം പുലിമുരുകൻ തമിഴ് റിലീസിനൊരുങ്ങുകയാണ്, അതും 3D യിൽ. മലയാള സിനിമയിൽ ഒട്ടനവധി റെക്കോർഡുകൾ തിരുത്തി കുറിക്കുകയും സൃഷ്ടിക്കുകയും ചെയ്ത വൈശാഖ് സംവിധാനം നിർവഹിച്ച പുലിമുരുകൻ അതിന്റെ യാത്ര തുടരുകയാണ്.മെയ് 19 നു തമിഴ് റിലീസ് ഉണ്ടാകും എന്നാണ് അണിയറ പ്രവർത്തകരിൽ നിന്നും അറിയാൻ കഴിയുന്നത്, 3D പതിപ്പിലായിരിക്കും തമിഴിൽ സിനിമ റിലീസ് ചെയ്യുന്നത്. സിനിമയുടെ 3D പകർപ്പിന്റെ പ്രത്യേക പ്രദർശനം ഗിന്നസ് ബുക്ക് ൽ ഇടം നേടിയിരുന്നു. 20000 കാഴ്ചക്കാരാണ് ഈ പ്രീമിയർ ഷോ കാണാൻ തയാറായ്യത്. ഒരു 3D സിനിമയുടെ പ്രീമിയർ ഷോ യ്ക്ക് ഇത്രയും കാഴ്ചക്കാരെ ലഭിക്കുന്നത് ഇതാദ്യമാണ് എന്നാണ് നിർമാതാവ് ടോമിച്ചൻ മുളകുപാടം അവകാശപ്പെട്ടതു , വിദേശ ചിത്രമായ മെൻ ഇൻ ബ്ലാക്ക് ന്റെ 6000 കാഴ്ചക്കാർ എന്ന റെക്കോർഡാണ് പുലിമുരുകൻ തിരുത്തികുറിച്ചതു.

എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന നോവലിന്റെ സിനിമ ആവിഷ്ക്കാരം ആയ മഹാഭാരതം, ഒടിയൻ, ലൂസിഫർ എന്ന വമ്പൻ സിനിമകളുടെ തിരക്കിലാണ് മോഹൻലാൽ ഇപ്പോൾ. ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം നിർവഹിക്കുന്ന വില്ലൻ സിനിമയാണ് അടുത്തതായി റിലീസിന് തയാറാകുന്ന മലയാള സിനിമ.മോഹൻലാൽ ഇപ്പോൾ വമ്പൻ പ്രോജക്ടുകളുടെ മലയാളത്തിലെ ബ്രാൻഡ് അംബാസിഡർ ആയി മാറുകയാണ് ഈ സിനിമകളിലൂടെ…