പുലിമുരുകൻ എന്ന സിനിമ ലാലേട്ടൻ ചെയ്തത് കൊണ്ട് മാത്രമാണ് ഹിറ്റായത് .. ആഷിഖ് അബു പറയുന്നുമലയാളത്തിലെ നവ സിനിമയുടെ വക്താക്കളിൽ പ്രമുഖനാണ് ആഷിഖ് അബു. ഡാഡി കൂൾ എന്ന എന്റെർറ്റൈനെർ സിനിമ തൊട്ടാണ് തുടക്കം എങ്കിലും പിന്നീട് നിരൂപക പ്രശംസ നേടിയതും അതെ സമയം സാമ്പത്തിക വിജയമായതും ആയ ഒരു പിടി സിനിമകൾ ആഷിഖ് ഒരുക്കി. അവസാനം ആഷിഖിന്റെതായി പുറത്തിറങ്ങിയേ മൾട്ടി സ്റ്റാറർ ചിത്രമായ വൈറസ് നിരൂപക പ്രശംസയും പ്രദർശന വിജയവും നേടിയ സിനിമയാണ്

ഇപ്പോളിതാ മോഹൻലാൽ ചിത്രം പുലിമുരുകനെ പുകഴ്തി ആഷിക് അബു രംഗത്തെത്തിയിരിക്കുകയാണ്.ലാലേട്ടൻ ചെയ്തതു കൊണ്ട് മാത്രമാണ് പുലിമുരുകൻ ഹിറ്റായതെന്ന് ആഷിഖ് അബു പറഞ്ഞു. മനോരമ ചാനലിനു നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്പുലിമുരുകൻ ലാലേട്ടൻ ചെയ്തതു കൊണ്ട് മാത്രമാണ് ഹിറ്റായത്. അല്ലാതെ വേറൊരു താരം ചെയ്തിരുന്നുവെങ്കിലും ഇത്രയും വലിയ കളക്ഷൻ ചിത്രത്തിന് ലഭിക്കില്ലായിരുന്നു. അങ്ങനെ ലാലേട്ടനെ ഇത്തരത്തിൽ സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന് ഒരു വിഭാഗം പ്രേക്ഷകർക്കുണ്ട്. അവർ അത് ആസ്വദിക്കുന്നുണ്ട്- ആഷിഖ് പറഞ്ഞു.


മമ്മൂട്ടിയെ വച്ച് സിനിമ ചെയ്തിട്ടുള്ള ആഷിഖ് ഒരു മമ്മൂട്ടി ഫാൻ ആയതു കൊണ്ടാണ് ഇതുവരെ ഒരു മോഹൻലാൽ ചിത്രം ചെയ്യാത്തത് എന്നെല്ലാം പലരും പറഞ്ഞിരുന്നു. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ അത് അങ്ങനെ അല്ലെന്നു ആഷിഖ് പറയുകയുണ്ടായി. മോഹൻലാലിനോട് തനിക്ക് വളരെയധികം ബഹുമാനം ഉണ്ടെന്നും ഫാൻസ്‌ ആണ് അനാവശ്യ കാര്യങ്ങൾ പറഞ്ഞു ഉണ്ടാകുന്നത് എന്നും ആഷിഖ് പറഞ്ഞു. മോഹൻലാലുമൊത്തു ഉടൻ ഒരു സിനിമക്ക് ഒരുമിക്കും എന്നാണ് ആഷിഖ് നേരത്തെ പറഞ്ഞത്. അദ്ദേഹത്തിന് പറ്റിയ തിരകഥ കണ്ടുപിടിക്കുന്നത് ഒരു വലിയ ടാസ്ക് ആണെന്ന് ആഷിഖ് പറയുന്നു

Comments are closed.