പ്രണവിന് ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത അസാധ്യ പ്രകടനം ഒന്ന് കണ്ടു നോക്ക്സിനിമയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്നെ ഒരുപാട് ഹൈപ്പ് ഉണ്ടാക്കിയ ഒരു താരപുത്രനാണ് പ്രണവ് മോഹൻലാൽ. ജീത്തു ജോസെഫിന്റെ ആദി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറുന്ന പ്രണവ് മുൻപ് ബാലതാരമായി മലയാള സിനിമയിൽ വരവറിയിച്ചതാണ്


മേജർ രവി സംവിധാനം ചെയ്ത പുനർജനി എന്ന ചിത്രത്തിലൂടെ പ്രണവിന് മികച്ച ബാല താരത്തിനുള്ള സംസഥാന അവാർഡ് ലഭിച്ചിരുന്നു. പ്രണവാട്ടിന്റെ പുനർജനിയിലെ ഒരു രംഗം ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്. അച്ഛനെ പോലെ സ്വാഭാവിക അഭിനയത്തിന്റെ പീക്കിലെത്തുന്ന പ്രകടനം കാഴ്ച വൈകുന്നുണ്ട് ഈ രംഗത്തിൽ പ്രണവ്.

ആ കൊച്ചു പ്രായത്തിൽ അത്രയും മികച്ച പ്രകടനം നൽകാൻ കഴിഞ്ഞെങ്കിൽ, അയാളുടെ കഴിവുകൾ ഇനിയും നഷ്ടമായില്ല എങ്കിൽ മിതാഭിനയത്തിന്റെ, നടനത്തിലെ സ്വാഭ്വികതയിലൂടെ ഇനിയും അദ്ദേഹം അറിയപ്പെടുമെന്നു വിശ്വസിക്കാം ഒപ്പം മോഹൻലാലിനൊപ്പം കൂട്ടി വായിക്കാൻ ഒരു പേരും ..

Comments are closed.