പുതുപ്പേട്ടയിലെ സൈഡ് റോളിൽ നിന്ന് തെന്നിന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളിലേക്ക്വിജയ് ഗുരുനാഥ സേതുപതി, ഓരോ സിനിമയിലും പ്രേക്ഷകന് വിസ്മയം സമ്മാനിക്കാനുള്ള ഒരു പോയിന്റെങ്കിലും ഈ നടൻ നൽകാറുണ്ട്. ഒരു കഥാപാത്രത്തെ തന്നിലേക്ക് കൊണ്ടുവന്നു യാഥാർഥ്യത്തിന്റെ പരകോടി പ്രേക്ഷകന് പകരുന്ന പകർന്നാട്ടങ്ങൾ പലവുരു ഇദ്ദേഹത്തിൽ നിന്ന് നമ്മൾ കണ്ടിട്ടുണ്ട്. സൂക്ഷമാഭിനയത്തിന്റെ പീക്കിലേക്ക് കയറിയെത്തുന്ന പ്രകടനങ്ങൾ. ഒരു പക്ഷെ വിജയ് സേതുപതി എന്ന നടന് അത്രയും ഡീറ്റൈലിംഗ് കൊടുക്കുവാൻ കഴിയുന്നത് അയാൾ കഥാപാത്രത്തെ അത്രത്തോളം മനസിലാകുന്നത് കൊണ്ടാണ്. അയാൾ ആ കഥാപാത്രത്തിന്റെ വൈകാരികമായ വശങ്ങളെ പറ്റി മറ്റാരേക്കാളും മനസിലാക്കുന്നു. പിന്നെ ഒരു അത് അയാളിലേക്ക് കൊണ്ട് വരുക മാത്രമാണ് അയാളുടെ ഡ്യൂട്ടി.

ഒരുപക്ഷെ ഇയാളെപ്പോലെയുള്ള നടന്മാർ ലോക സിനിമയിൽ ഒരുപാട് പേരുണ്ടാകും പക്ഷെ തമിഴിൽ ഒരാളെ ഉള്ളു അത് വിജയ് സേതുപതി തന്നെയാണ്. അയാൾക്ക് ചുറ്റും സ്റ്റാർഡമ്മിന്റെ ഒഴിയാ ബാധ ഇല്ലെന്നത് തന്നെയാണ് അയാളെ നമ്മുക് അത്രമേൽ ഇഷ്ടപെടുന്ന കാര്യം. അത് ഇല്ലാത്ത കൊണ്ട് തന്നെ ടൈപ്പിക്കൽ നടന്മാരുടെ ശൈലി വച്ച് പാത് ബ്രേക്കിംഗ് ആയ കാര്യങ്ങൾ അയാളിൽ നിന്ന് പ്രതീക്ഷിക്കാം. ആരുമാരും പെട്ടാണ് കൈവയ്ക്കാത്ത,ചെയ്യാത്ത റോളുകൾ അയാൾ ഈസി ആയി തീർക്കുന്നു

ദുബായ് ജീവിതം നിർത്തി പോകുന്നതിനിടെ അയാൾ രണ്ടു കാര്യങ്ങളെ ആലോച്ചിരുന്നുളളു. ഒന്ന് സിനിമയും രണ്ടു പ്രേമിച്ച പെൺകുട്ടിയും. ജെസ്സിയെ കല്യാണം കഴിച്ചു ജീവിതം തട്ടിയും മുട്ടിയും മുന്നോട്ട് പോകുന്നതിനിടെ ആണ് കൂത്ത് പട്ടരെ എന്ന നാടക സംഘത്തിൽ അക്കൗണ്ടിന്റെ ഒഴിവു ഉണ്ടെന്നു അറിഞ്ഞത്. ഉള്ളിലെ കലാകാരൻ അവിടെ ആ ജോലിക്ക് കയറാൻ പ്രേരിപ്പിച്ചു. അവിടെ നിന്ന് ഒരു നാൾ അഭിനയിക്കാൻ ഒരു ചാൻസ് ലഭിച്ചു. സെല്വരാഘവൻ ചിത്രമായ പുതുപ്പേട്ടയിൽ ധനുഷിനോടൊപ്പം ഒന്നോ രണ്ടോ സീനിൽ അഭിനയിക്കാൻ ഒരു വേഷം. സന്തോഷത്തോടെ പോയ് ചെയ്തു, പിന്നെയും പിന്നെയും ചെറിയ റോളുകളിൽ അവസരങ്ങൾ വന്നു. തേന്മെർക്ക് പരവുകാട്ട് എന്ന ചിത്രത്തിലേക്ക് എത്താൻ എടുത്ത സമയം 7 വര്ഷം. സിനിമ വിട്ടു തിരിച്ചു ഗൾഫിലേക്ക് പോകുവാൻ ഇരുന്ന സമായതാണ് സീനു രാമസ്വാമി വിജയ് സേതുപതിയെ ചിത്രത്തിലേക്ക് വിളിക്കുന്നത്. പിന്നെ വില്ലനായി സുന്ദര പാണ്ട്യൻ എന്ന ചിത്രത്തിലെ വില്ലൻ വേഷം, കൂട്ടുകാരനായ കാർത്തിക് സുബരാജിന്റെ പിസ്സ ..വിജയ് സേതുപതി വേറെ ലെവലിൽ എത്തുകയായിരുന്നു. ആദ്യ പടത്തിൽ ധനുഷിന്റെ പുറകിലായി നിന്ന് സിനിമയിൽ മുഖം കാണിച്ച വിജയ് സേതുപതിയെ ധനുഷും ഒടുവിൽ വിളിച്ചു അയാൾ നിർമ്മിക്കുന്ന സിനിമയിൽ നായകനാകാൻ. ഒടുവിൽ അയാളുടെ യാത്ര മാധവനൊത്തു അഭിനയിച്ച വിക്രം വേദ എന്ന ചിത്രം വരെ എത്തി നിൽക്കുകയാണ്

തന്റെ നിലപാടുകളിൽ നിന്നും അയാളെ നമ്മുക്ക് വായിച്ചെടുക്കാം
വിജയ് സേതുപതിയുടെ വാക്കുകളിലേക്ക്

“ജീവിതത്തിൽ വിജയം എന്നൊന്നില്ല. എന്റെ അനുഭവത്തിൽ നിന്ന് ഞാൻ പഠിച്ചതാണത്.ഞാൻ പറയുന്നത് തെറ്റാണോ എന്നെനിക്ക് അറിയില്ല. നമ്മൾ ഏതെങ്കിലും ഒരു പോയിന്റിലേക്ക് ഏതാണ് ആണ് എപ്പോഴും
മുന്നേറുന്നത് അവിടെ എത്തിയ ശേഷമാകും മനസിലാകുന്നത്. അത് ഒന്നും അല്ലായിരുന്നു എന്ന്. എന്നെ സംബന്ധിച്ചു സന്തോഷമായിരിക്കണം നമ്മൾ എപ്പോഴും എന്ന പക്ഷക്കാരനാണ് ഞാൻ, ചെയുന്ന ജോലി ഇഷ്ടപ്പെട്ടു ചെയ്യണം.എന്റെ ജീവിതത്തിലെ ആര് വര്ഷം ഞാൻ ഒരു ആറായിരം തവണ ആലോചിച്ചിട്ടുണ്ട് സിനിമ വിട്ടു പോയാലോ എന്ന്. എനിക്ക് രണ്ടു കുട്ടികളുണ്ട്, അങ്ങനെയാണ് മനുഷ്യർ അവരിങ്ങനെ മാറി മാറി ചിന്തിച്ചു കൊണ്ടിരിക്കും. തെറ്റും ശെരിയും മാറി മാറി ചെയ്യും. തെറ്റ് കുറെ ചെയ്യണം അപ്പോഴേ ശെരി ഏതെന്നു മനസിലാക്കാനുള്ള പാകത ഉണ്ടാകു.


എല്ലാവരും പറയുന്നത് ഞാൻ 7 വര്ഷം കഷ്ടപെട്ടന്നാണ്‌ . പക്ഷെ ഞാൻ കഷ്ടപെട്ടതായി ഒന്നും എനിക്ക് തോന്നുന്നില്ല. ഏഴു വര്ഷങ്ങള്ക്കു മുൻപ്
ഒരു പാസ്പോര്ട്ട് സൈസ് ഫോട്ടോ എടുത്താൽ കൂടെ പേടിച്ചിരുന്ന ആളായിരുന്നു ഞാൻ. അപ്പോഴാണ് ഞാൻ സിനിമ എന്താണെന്നു പഠിച്ചത്,
ചാൻസ് ചോദിച്ചു ഓരോ ഡയറെക്ടറുടെ ഓഫീസിൽ ചെല്ലുമ്പോഴും , പല രീതിയിൽ ഉള്ള പ്രതികരണങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. ജൂനിയർ ആര്ടിസ്റ് ആയി പോകുമ്പോൾ പലരും എന്നെ തെറി വിളിച്ചിട്ടുണ്ട്. ഞാൻ അപ്പോഴും അതെല്ലാം പഠിക്കുക ആയിരുന്നു. എങ്ങനെയാണ് ഇവിടെ പെരുമാറേണ്ടത്, ആരെയാണ് റോളിന് പോയി കാണേണ്ടത് എന്നെല്ലാം. സിനിമയും ഒരു തൊഴിലാണ് , അതിനെ പറ്റി പഠിച്ചാലേ അവിടെ മുന്നോട്ട് പോകാൻ കഴിയു.

പണത്തിന്റെ കാര്യത്തിൽ എനിക്ക് ഒരു പ്രെഷറും തോന്നിയിട്ടില്ല അന്നും ഇന്നും. ചുറ്റുമുള്ള ആളുകളാണ് നമുക്ക് പ്രെഷർ തരുന്നത് അന്നും ഇന്നും. അന്ന് എന്റെ ജീവിതം വെറുതെയായി പോകുമോ എന്ന ചിന്തയിൽ പലരും എനിക്ക് പ്രെഷർ തന്നു, ഇന്ന് ഇപ്പോഴുള്ള ജീവിതം മുന്നോട് പോകുന്ന വഴിയിൽ പലരും പ്രെഷർ തരുന്നു. ഞാൻ എന്റെ ഭാഗത്തു നിന്ന് മാത്രമാണ് എല്ലാ കാര്യങ്ങളെ പറ്റിയും ചിന്തിക്കുക. തെറ്റാകാം ചിലത്, തെറ്റ് ചെയ്യാത്ത ആളുകൾ ഇല്ലാലോ ”


അടുത്തിടെ എവിടേയോ വായിച്ചതാണ് വിജയ് സേതുപതിയുടെ നമ്പർ ലഭിച്ച ഒരു ആരാധകൻ .ആ നമ്പറിലേക്ക് ഒരു മെസ്സേജ് അയച്ചു ഞാൻ താങ്കളുടെ ആരാധകൻ ആണെന്നും എല്ലാ സിനിമകളും കാണാറുണ്ടെന്നും എല്ലാം. മറുപടിയായി വന്ന മെസ്സേജ് ഇങ്ങനെ ആണ് ” നാളെ എന്റെ ഓഫീസിലേക്ക് വരൂ. നമുക്ക് കാണാം ” . ഇതാണ് ആ മനുഷ്യൻ വീഴ്ചകളിൽ തളർന്നു പോകരുതെന്നും ഉയര്ച്ചകളിൽ അഹങ്കരിക്കരുതെന്നും നമ്മെ പറഞ്ഞു മനസിലാകുന്ന ഒരു സാധാരണ മനുഷ്യൻ. അയാളെ കാണുമ്പോൾ സിനിമയെ സ്നേഹിക്കുന്ന ഏതൊരാൾക്കും ഉള്ളിൽ ഉണ്ടാകുന്ന ഒരു പോസിറ്റീവ് എനർജി ഉണ്ട് നാളെ ഞാനും അവിടെ എത്തും എന്ന് .

Comments are closed.