പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ തലൈവരുടെ 161 മത് ചിത്രം കാലാ

0
750

സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ച വിഷയമായ ഒന്നാണ് തലൈവർ രജനികാന്തിന്റെ നൂറ്റി അറുപത്തി ഒന്നാമത് ചിത്രത്തിന്റെ പേര്. പല തവണ പല പേരുകളും മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തിരുവെങ്കിലും ഇപ്പോൾ ടീം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്. കാലാ എന്നാണ് ചിത്രത്തിന്റെ പേര്. മരുമകൻ ധനുഷിന്റെ ഉടമസ്ഥതയിൽ വണ്ടർബാർ ഫിൽംസാണ് ചിത്രം നിർമിക്കുന്നത് . പാ രഞ്ജിത്താണ് സംവിധായകൻ

കബാലി ടീം ഒന്നിക്കുന്നു എന്ന പ്രതേകതയും ചിത്രത്തിനുണ്ട്. കബാലി ഒരുക്കിയ കോ ടീമിനെ നിലനിർത്തിയാണ് കാലായും ഒരുങ്ങുന്നത്. സന്തോഷ് നാരായണനാണ് സംഗീതം നിർവഹിക്കുന്നത്. കാലാ എന്ന പേരിനു താഴെ കരികാലൻ എന്നും പോസ്റ്ററിൽ കൊടുത്തിട്ടുണ്ട് . റിപോർട്ടുകൾ അനുസരിച്ചു ഒരു ഡോണിനെയാണ് രജനി അവതരിപ്പിക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞു .