പന്ത്രണ്ടു വർഷത്തെ ഗവേഷണം – മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം – മാമാങ്കം എത്തുന്നു

0
38

എന്നും ചരിത്ര പുരുഷന്മാരുടെ വേഷങ്ങൾ ചെയ്യാൻ മികവ് കാട്ടിട്ടുള്ള നമ്മുടെ മെഗാസ്റ്റാർ മമ്മൂട്ടി പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ മറ്റൊരു ചരിത്ര കഥയുമായി എത്തുന്ന കാര്യം നാം എല്ലാവരും അറിഞ്ഞതാണ്. മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് വ്യാഴവട്ടത്തിലൊരിക്കല്‍ മാഘമാസത്തിലെ വെളുത്തവാവില്‍ നടന്നിരുന്ന മാമാങ്കം പ്രമേയമാക്കി നവാഗതനായ സജീവ് പിള്ള രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി മാമാങ്കത്തിൽ ചാവേറായി പൊരുതി മരിക്കാന്‍ വിധിക്കപ്പെട്ട ഒരു ധീര യോദ്ധാവായി ആണ് എത്തുന്നത്. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വ്യവസായിയായ വേണു കുന്നപ്പിള്ളി നിർമിക്കുന്ന ചിത്രത്തിന്റെ പേര് മാമാങ്കം എന്നാണ്. ചിത്രത്തെ കുറിച്ച് മമ്മുക്ക പറയുന്നത് ഇങ്ങനെ

” വള്ളുവനാടിന്റെ ചാവേറുകളുടെ കഥപറയുന്ന ‘മാമാങ്കത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തുഷ്ടനാണ്. ഞാൻ ഇതുവരെ ചെയ്ട്ടുള്ളതിൽ ഏറ്റവും വലിയ പ്രൊജക്റ്റ്‌ . 12 വർഷത്തെ ഗവേഷണത്തിനു ശേഷം നവാഗത സംവിധായകൻ സജീവ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് . 17 ആം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. ‘മാമാങ്കം’ എന്ന പേര് ചിത്രത്തിന് ഉപയോഗിക്കാൻ ഞങ്ങളെ അനുവദിച്ചതിൽ നവോദയയ്ക്ക് വലിയൊരു നന്ദി പറയുന്നു. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപള്ളി ഈ ചിത്രം നിർമ്മിക്കും. എന്നോടൊപ്പം വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ടാകും കൂടാതെ ലോകപ്രശസ്ത സാങ്കേതിക പ്രവർത്തകർ ചിത്രത്തിന് കീഴിൽ അണിനിരക്കും. ”
ഫേസ്ബുക്ക് പോസ്റ്റ്‌ വഴിയാണ് മമ്മുക്ക ആരാധകരോട് ചിത്രത്തെ കുറിച്ച് പറഞ്ഞത്.

ദക്ഷിണഗംഗ എന്നറിയപ്പെടുന്ന ഭാരതപുഴയുടെ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ഒരു ആഘോഷമാണ് മാമാങ്കം. ഇക്കാലമായപ്പോഴേക്കും ഭാരതത്തിലെ മറ്റു പ്രദേശങ്ങളിൽനിന്നെല്ലാം നിരവധി ജനങ്ങൾ ഇതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് വ്യാപാരമേളകൾ, കായിക പ്രകടനങ്ങൾ, കാർഷികമേളകൾ, സാഹിത്യ, സംഗീത, കരകൗശല വിദ്യകളുടെ പ്രകടനങ്ങൾ, എന്നിവയും അരങ്ങേറിയിരുന്നു എന്നാണ് ചരിത്രം പറയുന്നത്. മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് ആഭിജാത്യം നൽകിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മിൽ നടന്ന വഴക്കും യുദ്ധങ്ങളും ചരിത്രപ്രസിദ്ധമാണ്‌. മാമാങ്കത്തിന് ഇതുമൂലം കൈവന്ന രാഷ്ട്രീയപ്രാധാന്യത്തെ തുടർന്ന് കാലാന്തരേണ മാമാങ്കവേദിയിൽ ചാവേറുകളായി പോരാടാനെത്തിയിരുന്ന വള്ളുവനാടൻ സേനാനികളുടെ പോരാട്ടം മാമാങ്കത്തിലെ പ്രധാന ഇനമായിത്തീർന്നു.