പതിനായിരം കുട്ടികൾ പങ്കെടുത്ത മത്സര വേദി ക്ലിന്റ് എന്ന ചിത്രത്തിനായി പുനർസൃഷ്ടിച്ചുക്ലിന്റ് എന്ന കൊച്ചു കലാകാരൻ ഏഴാം വയസിൽ ഈ ഭൂവിൽ നിന്നു നമ്മെ വിട്ടു പോകുനതിനു മുൻപ് ഏതാണ്ട് മുപ്പതിനായിരം ചിത്രങ്ങളാണ് വരച്ചു തീർത്തത്. ക്ലിന്റിന്റെ ജീവിതം സിനിമയാകുന്ന അവന്റെ അതെ പേരിലുള്ള ചിത്രം ഓഗസ്റ്റ്‌ നാലിന് തീയേറ്ററുകളിൽ എത്തുകയാണ്. ക്ലിന്റിന്റെ മാതാപിതാക്കളായി ഉണ്ണി മുകുന്ദനും റീമയും വേഷമിടുന്ന ചിത്രതിൽ മാസ്റ്റർ അലോക് ആണ്‌ ക്ലിന്റ് ആകുന്നത്. ഏതാണ്ട് 8000 കുട്ടികളിൽ നിന്നാണ് ക്ലിന്റിനു വേണ്ടി സംവിധായകൻ ഹരികുമാർ അലോകിനെ തിരഞ്ഞെടുത്തത്

ക്ലിന്റ്ന് 1983 ഫെബ്രുവരി 5 ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്തു നടത്തിയ ചിത്ര രചന മത്സരത്തിൽ രോഗിയായിരുന്നിട്ട് കൂടെ ക്ലിന്റിനു ഒന്നാം സ്ഥാനം ലഭിച്ചു. ആ രംഗം ക്ലിന്റ് എന്ന ചിത്രത്തിനായും റീ ക്രീയേറ്റ് ചെയാൻ കഴിഞ്ഞത് ചിത്രത്തെ സംബന്ധിച്ചു വലിയൊരു അനുഭവമായി എന്ന് സംവിധായകൻ ഹരികുമാർ പറയുകയുണ്ടായി. മാനാഞ്ചിറ മൈതാനവും അന്നത്തെ ആ മത്സരവും എല്ലാം റീ ക്രീയേറ്റ് ചെയ്യാൻ മികച്ച രീതിയിൽ തന്നെ കഴിഞ്ഞു എന്ന് അദ്ദേഹം വിലയിരുത്തുന്നു.

ഒരു നിയോഗം പോലെ ആണ്‌ ക്ലിന്റിന്റെ ജീവിതകഥ ചെയ്യാനുള്ള അവസരം തനിക്ക് കൈവന്നത് എന്ന് സുകൃതവും, ഉദ്യാന പാലകൻ പോലുള്ള നല്ല ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച ഹരികുമാർ പറയുന്നു. തന്റെ സിനിമ ക്ലിന്റിനെ പറ്റി മാത്രമല്ലെന്നും അവന്റെ ഓർമകളിൽ ജീവിക്കുന്ന അവന്റെ മാതാപിതാക്കളെ കുറിച്ചുമുള്ളതാണെന്നു അദ്ദേഹം കൂട്ടിചേർത്തു

Comments are closed.