പട്ടിണി കിടന്നയാലും ഒടിയന് വേണ്ടി തടി കുറച്ചിരിക്കും – മോഹന്‍ലാല്‍

0
412

ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തിന്റെ പ്രത്യേകതകളിൽ ഒന്ന് അയാൾക്ക്‌ മറ്റാരേക്കാളും ഉയരത്തിൽ ചാടുവാനും ഓടുവാനും കഴിയും എന്നത് തന്നെയാണ്. അതിനു വേണ്ടി മോഹൻലാൽ 15 കിലോയോളം കുറയ്ക്കും എന്നും വാർത്തകൾ വന്നിരുന്നു. ഒടിയൻ മാണിക്യന്റെ ജീവിതത്തിലെ രണ്ടു കാലഘട്ടങ്ങളിലൂടെ ആണ് കഥ മുന്നോട്ടു പോകുന്നത്, അതിൽ മുപ്പതു വയസുകാരനായ മാണിക്യന്റെ ജീവിതം അവതരിപ്പിക്കുമ്പോഴാണ് ഇത്തരമൊരു ഗെറ്റ് ആപ്പ് മോഹൻലാലിന് വരുന്നത് എന്നറിയാൻ കഴിയുന്നു.

എന്നാൽ ഒടിയന്റെ ഷൂട്ടിംഗ് സ്പോട്ടിൽ നിന്നുള്ള ആദ്യം ചിത്രങ്ങളിൽ സാധാരണ പോലെ തടിയുള്ള ഒരു മോഹൻലാലിനെ ആണ് കാണാനായത്. പക്ഷെ ഇപ്പോൾ അറിയുന്നത് എന്തെന്നാൽ അത് ചിത്രത്തിലെ ലാലേട്ടന്റെ രണ്ടാമത്തെ ലുക്ക്‌ ആണെന്നും നേരത്തെ പറഞ്ഞതിൽ നിന്നും വ്യതാസങ്ങളില്ലാതെ മുപ്പതുകാരനെ മോഹൻലാൽ തടി കുറച്ച ശേഷം അവതരിപ്പിക്കും എന്നറിയുന്നു. മനോരമ ഓൺലൈൻ സംഘടിപ്പിച്ച വേഷങ്ങൾ എന്ന പരിപാടിക്കിടയിൽ ഒടിയനു വേണ്ടി നടത്തുന്ന തയാറെടുപ്പുകളെ പറ്റി മോഹൻലാൽ പറഞ്ഞതിങ്ങനെ “ഒടിയൻ രണ്ടു കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്നൊരു കഥയാണ്. അതിൽ ഒന്ന് മുപ്പതു വയസുകാരനായി ഉള്ളതാണ്. ഞങ്ങൾ അതിനു വേണ്ടി കുറച്ചു കാര്യങ്ങൾ പ്ലാൻ ചെയുന്നുണ്ട് ഒരാൾക്ക് വയസു കൂടുമ്പോൾ ശരീര ഭാരം കൂടുന്നു എന്ന ചിന്തയിൽ മുപ്പതുകാരനെ ഭാരം കുറച്ചു ആണ് കാണിക്കുന്നത്. ആ സമയമെത്തുമ്പോൾ ഒരു കാര്യം ഉറപ്പ് തരാം പട്ടിണി കിടന്നയാലും തടി കുറച്ചിരിക്കും.”