നൊസ്റ്റാൾജിയ ഉണർത്തുന്ന ഒരു കൊച്ചു സിനിമ – ബഷീറിന്‍റെ പ്രേമലേഖനം!!ഇന്ന് റിലീസിന് എത്തിയ പ്രധാനപ്പെട്ട മലയാള ചിത്രങ്ങളിൽ ഒന്നാണ് ബഷിറിന്‍റെ പ്രേമലേഖനം. ഫർഹാൻ ഫാസിലും സന അല്‍ത്തഫുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. സക്കറിയുടെ ഗർഭിണികൾ, കുമ്പസാരം, മുല്ലമുട്ടും മുന്തിരിചാറും എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത അനീഷ് അൻവറിന്‍റെ നാലാമത്തെ സംവിധാന സംരഭമാണ് ‘ബഷീറിന്റെ പ്രേമലേഖനം’. കമ്മട്ടിപ്പാടത്തിലെ മണികണ്ഠൻ ആചാരി, ഹരീഷ് കണാരൻ, ഷീല, മധു, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഷിനോദും, ഷംസീറും, ബിപിനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ നിർവഹിച്ചത്.

അനീഷ്‌ അൻവറിന്‍റെ സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രം ഇഷ്ടപ്പെട്ടതിന്‍റെ മുൻ വിധികളോടെയാണ് ചിത്രത്തിന് ടിക്കറ്റ്‌ എടുത്തത്. സമകാലിക സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന പ്രശ്‌നങ്ങളാണ് അനീഷ് അന്‍വര്‍ തന്‍റെ മുന്‍ ചിത്രങ്ങളിലും ചര്‍ച്ച ചെയ്തത്. അതില്‍ നിന്നെല്ലാം തീർത്തും വ്യത്യസ്തമായ അവതരണവും പ്രമേയവുമാണ് ഈ ചിത്രത്തിൽ അനീഷ് അൻവർ അവതരിപ്പിക്കാൻ ശ്രമിച്ചത്. എൺപതുകളുടെ പശ്ചാത്തലത്തിൽ അണിഞ്ഞൊരുങ്ങുന്ന ചിത്രത്തിൽ പഴയകാല ലുക്കിലാണ് നടിനടന്മാർ എത്തുന്നത്‌. ചിത്രത്തിന്‍റെ ടൈറ്റിലും ഏറെ വ്യത്യസ്‍തമായിയാണ് കാണിക്കുന്നത്. എൺപതുകളിലെ ദൂരദർശൻ ടീവിയിലെ ചിത്രങ്ങളും പരിപാടികളും കാർട്ടൂണിലൂടെ കാണിച്ചാണ് ചിത്രത്തിന്‍റെ ടൈറ്റിൽ തുടങ്ങുന്നത്. 1980 കാലഘട്ടത്തിൽ കോഴിക്കോട് ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രത്തിൽ പറയുന്നത്. ആ ഗ്രാമ നിവാസികൾക്ക് ആനന്ദത്തിനായായി ആകെയുള്ളത് പ്രസിഡന്റായ ഹാജിയാരുടെ വീട്ടിലെ ഒരു റേഡിയോ മാത്രമാണ്. വൈകുന്നേരങ്ങളിൽ ആ പ്രദേശത്തെ ആളുകൾ തിരക്കിട്ട് റേഡിയോയിലെ നാടകം കേൾക്കാൻ പാലം വിഴുങ്ങി ഹാജിയാരുടെ വീട്ടിൽ എത്തും. അപ്രതീക്ഷിതമായി റേഡിയോയുടെ സ്ഥാനത്ത് ഹാജിയാരുടെ അന്തരാവൻ ഉസ്മാൻ ഗൾഫിൽ നിന്ന് അയയ്ക്കുന്ന ടീവി ഇടം പിടിക്കുകയും. അത് നാട്ടുകാരും ഏറെ പ്രിയപ്പെട്ട വസ്തുയായി മറുകുകയും തുടർന്ന് ഉണ്ടാകുന്ന സംഭവ വികസങ്ങളും അതിലൂടെ ഉണ്ടാവുന്ന ഒരു പ്രണയവുമാണ് ചിത്രത്തിൽ പരമർശിക്കുന്നത്.

ടിവി ഓപ്പറേറ്റ് ചെയ്യാൻ വരുന്ന ആളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം ബഷീർ (അവതരിപികുനത് ഫർഹാൻ ). പാലം വിഴുങ്ങി ഹാജിയരുടെ മകളുടെ കഥാപാത്രം സുഹ്‌റയെ ആണ് സന അൽത്താഫ് അവതരിപ്പിക്കുന്നത്. പാലം വിഴുങ്ങി ഹാജിയാർ ആയി എത്തുന്നത്‌ ജോയ് മാത്യു ആണ്. നാട്ടുകാർ കഥാപാത്രങ്ങളായി നോബിയും, ഹരീഷ് കണാരനും, ശ്രീജിത്ത്‌ രവിയും, ഇന്ദ്രൻസ്, സുനിൽ സുഗത, പൊന്നമ്മ ബാബുവും എത്തുന്നുണ്ട്. അന്തരാവൻ ഉസാമന്‍റെ കഥാപാത്രം മണികണ്ഠൻ ആചാരി ആണ് അവതരിപ്പിച്ചത്.

കോമഡി എലെമെന്റ്സിലൂടെ നൊസ്റ്റാൾജിയ സൃഷ്ട്ടിച്ച് ഒരു പ്രണയ കഥപറയാൻ ശ്രമിക്കുകയാണ് സംവിധായകൻ അനീഷ്‌ അൻവറും കൂട്ടരും. പ്രണയം എന്ന എലെമെന്റിനെ നൊസ്റാൾജിയയുടെ സഹായത്തോടെ നന്നായി കൊണ്ടുവന്നിട്ടുണ്ടെങ്കിലും തിരക്കഥയുടെ പാളിച്ചകൾ ഏറെ ഉണ്ടെന്ന് എടുത്ത്‌ പറയേണ്ടതാണു. വളരെ ഔട്ട്‍റ്റഡായ എലെമെന്റ്സ് ആണ് തിരക്കഥയിൽ ഉള്ളതെങ്കിലും മൊത്തത്തിൽ ചിത്രത്തിലെ പ്രണയകഥ ആസ്വാദനം പകരുന്നതാണു. നൊസ്റ്റാൾജിയ ക്രിയേറ്റ് ചെയ്യാൻ ചില ഇടങ്ങളിൽ സംവിധായകന് സാധിച്ചെങ്കിലും കെട്ടുറപ്പില്ലാത്ത തിരക്കഥയിൽ ഒഴുകിപോയി എന്ന് നിസശയം പറയാം. ചിത്രത്തിലെ ചില താരങ്ങളുടെ പ്രകടനം വളരെ മികച്ചതായിരുന്നു. തനിക്ക് കിട്ടുന്ന വേഷങ്ങൾ തന്‍റെ ശൈലിയിൽ മികച്ചതാക്കാൻ ഫർഹാന് കഴിയുമെന്ന് ചിത്രത്തിലെ കഥാപാത്രത്തിലൂടെ അദ്ദേഹം വീണ്ടും തെളിക്കുന്നു. ചിത്രത്തിൽ ഉടനീളം കോമഡി ഇമ്പ്ലിമെൻറ് ചെയ്യാൻ സംവിധായകരും കൂട്ടരും ശ്രമിച്ചിട്ടുണ്ട്. ഹരീഷിനെ പോലെയുള്ള ശ്രദ്ധരായ കോമഡി താരങ്ങളെ വച്ച് തരക്കേടില്ലാത്ത കോമഡിക്കാഴ്ചകൾ സൃഷ്ടിക്കാൻ സംവിധായകനായിട്ടുണ്ട് .

ആദ്യ പകുതിയിൽ അങ്ങിങ്ങായി ഇഴച്ചിലുകൾ ഉണ്ടെങ്കിലും രണ്ടാം പകുതി സ്റ്റഡി ആണ്. പ്രതേക്കിച്ച് ഉസ്മാന്റെ കഥാപാത്രം നാട്ടിൽ എത്തുന്നതിന് മുൻപുള്ള രംഗങ്ങൾ മുതൽ ചിത്രത്തിന് ഒരു ടേക്ക് ഓഫ്‌ ഉണ്ടായി എന്ന് പറയാം. അതിന് ശേഷം ചിത്രം പ്രേക്ഷകരെ രസിപ്പിക്കുന്നു. സിനിമയെ മുഴുവനായി വീക്ഷിക്കുമ്പോൾ പാളിച്ചകൾ ഉള്ള തിരക്കഥയിൽ പോലും സംവിധായകന്റെ മേന്മ ഉയർത്തികത്തുന്ന രീതിയുള്ള വിഷ്വൽ ട്രീറ്റ്മെന്റ് കൊണ്ടുവരാൻ അനീഷിന് സാധിച്ചു. അവസാനം അതിഥി വേഷത്തിൽ ഒരു പ്രധാന താരവും എത്തുന്നുണ്ട്. ഒരു നാടിന്‍റെ കാര്യങ്ങളിലൂടെ സഞ്ചരിക്കുകയാണെങ്കിലും സാമൂഹിക യാഥാര്‍ഥ്യങ്ങളെയും തീവ്രമായ സ്നേഹ ബന്ധങ്ങളുടെയും മൂല്യങ്ങൾ സംവിധായകന് പകർത്താൻ സാധിച്ചുവെന്നു വേണം പറയാൻ. ചിത്രത്തിന്റെ തിരക്കഥ അങ്ങിങ്ങായി പാളി പോയിയെങ്കിലും കഥതന്തു വളരെ മികച്ചതായിരുന്നു. നൊസ്റ്റാൾജിക് മൊമെന്റ്‌സ്‌ നല്ല രീതിയിൽ വരച്ചു കാട്ടാൻ ഏറെയുള്ള കഥാതന്തുവിൽ പിന്നെ പ്രണയത്തിന്റെ നിറങ്ങൾ തേച്ചു പിടിപികേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുളൂ.

ആവർത്തന വിരസത തോന്നിക്കുന്ന കഥാസന്ദർഭങ്ങൾ ഉണ്ടെങ്കിലും സംവിധായകന്റെ ക്രാഫ്റ്റിലൂടെ അവയെ അല്പം മോടിപിടിപ്പിക്കാൻ സാധിച്ചു. ചിത്രത്തിന് ഭംഗി അല്പം വർധിപ്പിക്കുന്നതിൽ വിഷ്ണു സിതാരയുടെ ഗാനങ്ങൾക്ക് വലിയ പങ്ക് ഉണ്ടായിരുന്നു. തരക്കേടില്ലാത്ത ഓവർ ഡ്രമാറ്റിസം എന്നതിന് മേലുള്ള നൂൽ വഴിയിലൂടെ ബംഗ്‌ളായി ചിത്രത്തെ സംവിധയകാൻ മുന്നോട് കൊണ്ടുപോയി. സഞ്ജയ്‌ ഹാരിസിന് തന്റെ ക്യാമറ വർക്കിലുടെ നല്ല വിശ്വൽസ് നെയ്യാൻ സാധിച്ചത് എഡിറ്റിംഗിൽ ഫ്ലോ ഉണ്ടാകാൻ സാധിച്ചു. ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തെ കുറിച്ച് മൊത്തത്തിൽ അനലൈസ് ചെയുമ്പോൾ നല്ലൊരു പ്രണയചിത്രം. മുന്‍വിധികള്‍ ഇല്ലാതെ പോയാല്‍ കണ്ടിരിക്കാൻ പറ്റുന്ന ഒരു നല്ല കൊച്ചു ചിത്രം

Comments are closed.