നേരത്തെ എഴുതിയ climax മാറ്റി ..വളരെ effortless ആയിരുന്നു ജെല്ലിക്കെട്ട് ..ലിജോ പറയുന്നു

0
369

ലിജോ ജോസ് പെല്ലിശ്ശേരി, ഓരോ സിനിമ കഴിയുമ്പോഴും ഈ പേരിന്റെ തിളക്കം കൂടുകയാണ്. ലിജോയുടെ ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു കൂട്ടം ഇന്ന് കേരളത്തിൽ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞെങ്കിൽ അതീ മനുഷ്യന്റെ ക്രാഫ്‌റ്റു കൊണ്ട് മാത്രമാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച സംവിധായകരുടെ നിരയിലേക്ക് ഒരു കസേരയും വലിച്ചിട്ട് ഇരിക്കുകയാണ് എൽ ജെ പി എന്ന മജീഷ്യൻ. പുതിയ ചിത്രമായ ജെല്ലികെട്ടും എങ്ങു നിന്നും മികച്ച അഭിപ്രായം നേടുകയാണ്. സ്ഥിരം മലയാള സിനിമയുടെ ചട്ടക്കൂടിൽ പെടുന്ന ഒന്നല്ല ജെല്ലിക്കെട്ട്

വളരെ effortless ആയി ആണ് ജെല്ലിക്കെട്ട് ഷൂട്ട് ചെയ്തത് എന്ന് ലിജോ പറയുന്നു .മനീഷ് നാരായണന് നൽകിയ അഭിമുഖത്തിൽ ലിജോയുടെ വാക്കുകൾ ഇങ്ങനെ .”ഒരു ക്രീയേറ്റീവ് ആയ പ്രോസസ്സ് evolve ചെയ്തു വരണം എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അത് പല താരത്തിലുമാകാം. എല്ലാവര്ക്കും ആ സ്‌പൈസിൽ നിന്ന് ചർച്ച ചെയ്യാൻ കഴിയുമ്പോൾ ഒരുപാട് ഐഡിയകൾ വരും. ആ ഐഡിയകളിൽ നിന്ന് ഇതാണ് നമുക്ക് വേണ്ടത് എന്ന് തീരുമാനം എടുക്കേണ്ടത് സംവിധായകനാണ്. ഒരു പോയിന്റിൽ വച്ച് നമ്മൾ എഴുതിയ ക്ലൈമാക്സ് പൂർണമായും മാറ്റിവയ്ക്കുകയാണ് ഉണ്ടായത്. അത് പുതിയ ഒരു ദിശയിലേക്ക് കൊണ്ട് പോയ്

അതിനു കാരണം എന്ന് പറയുന്നത് ,മനുഷ്യനും മൃഗത്തിനും ഇടയിലുള്ള ദൂരം ഇല്ലാതാകുന്നു എന്ന crux explore ചെയ്യാൻ വേണ്ടി ആയിരുന്നു . അതിനെ വലുതാക്കി കാണിച്ചു . അപ്പോൾ സിനിമയുടെ മൊത്തത്തിൽ ഉള്ളൊരു രൂപം മാറി . നല്ലൊരു ടീം ഉള്ളപ്പോൾ സംഭവിക്കുന്നതാണ് അത്. ഇത് എന്ത് തരത്തിൽ നമുക്ക് മാറ്റിയെടുക്കാം എന്ന് ധൈര്യമായി നമുക്ക് ചെന്ന് ചോദിയ്ക്കാൻ കഴിയുന്ന ഒരാളാണ് ഹരീഷ് .