നൂറു മില്യൺ കാഴ്ചക്കാരെയും കടന്നു റൗഡി ബേബിനായകനും നായികയും കൂടെ കട്ടക്ക് കട്ട നിന്ന് പെർഫോം ചെയുന്ന ഡാൻസ് പെർഫോമൻസുകൾ കുറവാണു. എന്നാൽ അതിനൊരു അപവാദമാണ് റൗഡി ബേബി എന്ന മാരി 2 വിലെ ട്രാക്ക്. സായി പല്ലവിയും ധനുഷും കൂടെ ആടി തകർത്ത ട്രാക്ക് ചിത്രത്തിനെ പോലെ തന്നെ ഒരു വമ്പൻ ഹിറ്റാണ്. ഇന്ത്യയിൽ മാത്രമല്ല ഇന്ത്യക്ക് പുറത്തും റൗഡി ബേബി ഹിറ്റാണ്.

ലോകത്തിലെ തന്നെ മികച്ച ഗാനങ്ങളെ പ്രേക്ഷക പ്രീതിയുടെ അടിസ്ഥാനത്തിൽ ലിസ്റ്റ് ചെയുന്ന ഒന്നാണ് യുട്യൂബ് ബിൽബോർഡ്‌സ്. ഇതിൽ ഇപ്പോൾ നാലാം സ്ഥാനത് വന്നിരിക്കുകയാണ് റൗഡി ബേബി. നൂറു മില്യൺ കാഴ്ചക്കാരെയും കടന്നു ഗാനം കുതിക്കുകയാണ് ഇപ്പോൾ. ധനുഷ് ഔദ്യോഗിക സോഷ്യൽ മീഡിയ ഹാന്ഡിലിലൂടെ ആണ് ഈ സന്തോഷ് വാർത്ത പ്രേക്ഷകരെ അറിയിച്ചത്. ഗാനരംഗത്തിലെ സായി പല്ലവിയുടെ എനർജി ഗാനത്തിനെ ഗംഭീരമാക്കുന്നുണ്ട്.

ധനുഷും ദീയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.വരികൾ എഴുതിയിരിക്കുന്നതും ധനുഷ് ആണ്. യുവൻ ശങ്കർ രാജയാണ് സംഗീതം.ഗാനത്തിന്റെ വീഡിയോക്ക് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് പ്രഭുദേവയാണ്.ഇതോടെ രണ്ടു നൂറു മില്യൺ ഗാനങ്ങൾ കൈയിലുള്ള ഗായകനും നടനും ഗാനരചയിതാവുമായ ധനുഷ്. why this കൊലവരി ആണ് റൗഡി ബേബിയെ കൂടാതെയുള്ള അടുത്ത ഗാനം

Comments are closed.