നിലത്തു കിടന്നുറങ്ങി ടോവിനോയും !!ചിത്രങ്ങൾ വൈറൽതീവണ്ടി എന്ന ഹിറ്റ് ചിത്രത്തിലെ താരജോഡികളായ ടോവിനോ തോമസും സംയുക്ത മേനോനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയൻ. നവാഗതനായ സ്വപ്നേഷ് കെ നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ തിരക്കഥ പ്രശസ്ത തിരക്കഥാകൃത് പി ബാലചന്ദ്രനാണ്. ഇതേ ചിത്രത്തിന്‍റെ ഷൂട്ടിങിനിടെയാണ് ടൊവിനോയ്ക്ക് പൊള്ളലേറ്റത്.


സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഒരു ചിത്രമുണ്ട്. എടക്കാട് ടോവിനോ അടങ്ങുന്ന എടക്കാട് ബറ്റാലിയൻ ടീം ലേഹ് വിമാനത്താവളത്തിൽ നിലത്തു കിടന്നുറങ്ങുന്ന ഫോട്ടോ ആണത്. താരജാടകളില്ലാത്ത ടോവിനോയും അവർക്കൊപ്പം ഉണ്ട്. സംഗീത സംവിധായകൻ കൈലാസ് മേനോൻ ആണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്. ഷൂട്ടിന് ശേഷം കേരളത്തിലേക്കുള്ള മടക്കയാത്രക്കായി ആണ് ഇവർ ലേഹ് വിമാനത്താവളത്തിൽ എത്തിയത്

ടോവിനോയുടെ നെഞ്ചിൽ മകളും കിടന്നുറങ്ങുന്നത് ചിത്രങ്ങളിൽ കാണാം. ഗാന ചിത്രീകരണത്തിന് വേണ്ടിയാണു ടീം അവിടെ എത്തിയത്. കഠിനമായ കാലാവസ്ഥയിലാണ് ഷൂട്ട് നടന്നത് എന്നും കൈലാസ് കുറിക്കുന്നു. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്

Comments are closed.