നാളെ എല്ലാവരും ഒന്നുടെ ഉഷാറാക്കണം ബലി പെരുന്നാൾ ആണ് ഒരാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത് – ചാക്കോച്ചൻ

0
19

പ്രളയം നാശം വിതച്ച കഴിഞ്ഞ വർഷം നമ്മൾ ഒരുമിച്ചാണ് ആ ദുരിതങ്ങളെയെല്ലാം അതിജീവിച്ചത്. സങ്കടകയങ്ങളിൽ താണ് പോയവരെ പിടിച്ചു കയറ്റാൻ മുന്നോട്ട് വന്ന കൈകളേറെയാണ്. മതവും ജാതിയും രാഷ്ട്രീയവും ഒന്നും നോക്കാതെ സഹജീവികൾക്കായി ഒരുപാട് പേർ രംഗത്ത് വന്നു. നേരിട്ട് സഹായിക്കാൻ കഴിയാത്തവർ ഭക്ഷണ സാധനങ്ങൾ നൽകിയും മറ്റു അവശ്യ വസ്തുക്കൾ ക്യാമ്പിലേക്ക് എത്തിച്ചും സഹായങ്ങൾ നൽകി. വീടും സ്വത്തും നഷ്ടപ്പെട്ടു ദുരിതാശ്വാസ ക്യാമ്പുകളിൽ പെട്ടവർക്ക് അവരുടെ സഹായം അത്താണിയായി..

ഈ വർഷവും മഴക്കെടുതികൾ കേരളത്തിനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. രണ്ടു ലക്ഷത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. അവർക്ക് വേണ്ട അവശ്യവസ്തുക്കൾ ശേഖരിക്കാൻ പല ജില്ലകളിലും സൃഷ്ടിച്ച കളക്ഷൻ പോയിന്റുകളിൽ ആവശ്യത്തിന് സാധനങ്ങൾ എത്തുന്നില്ല എന്ന പരാതി ആദ്യ ദിനങ്ങളിൽ ഉയർന്നു. ആദ്യ ദിനങ്ങളിൽ ആളുകൾ എത്തിയത് നന്നേ കുറവെങ്കിലും ഇന്നത്തെ സ്ഥിതി അല്ലായിരുന്നു. വലിയ തോതിൽ ജനപങ്കാളിത്തം എത്തുകയും ശേഖരണം നടക്കുകയും ചെയ്തു..

നാളെ ബലി പെരുനാൾ ദിനത്തിലും സഹായ ഹസ്തങ്ങളുടെ എണ്ണം കൂടുമെന്നു തന്നെ പ്രതീക്ഷിക്കാം. സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ആശയം വിളിച്ചോതുന്ന പെരുന്നാൾ ദിനം കേരളത്തിലെ ക്യാമ്പുകളിൽ കഴിയുന്ന ഒരാൾ പോലും ഭക്ഷണമില്ലാത്ത ബുദ്ധിമുട്ടരുത് എന്ന് സോഷ്യൽ മീഡിയയിലൂടെ അഭ്യർഥിച്ചിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. ചാക്കോച്ചന്റെ സോഷ്യൽ മീഡിയ പോസ്റ്റ്‌ ഇങ്ങനെ. “നാളെ എല്ലാരും
ഒന്നൂടെ ഉഷാറാക്കണം. ബലി പെരുന്നാള്‍ ദിവസം ആണ്. ഒറ്റയാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത്. ഏവര്‍ക്കും നന്മയുണ്ടാവട്ടെ..