നവ്യയ്ക്ക് സർപ്രൈസ് ഒരുക്കി മകൻ..കണ്ണുനിറഞ്ഞ് താരം..

0
209

മലയാളികൾക്ക് എക്കാലവും ഓർത്തിരിക്കാവുന്ന ഒരുപിടി കഥാപാത്രങ്ങൾ പകർന്നു തന്ന നടിയാണ് നവ്യ നായർ. വിവാഹ ശേഷം ഇടക്ക് കുറച്ചുനാൾ സിനിമയിൽ നിന്നും നൃത്ത രംഗത്ത് നിന്നും മാറി നിന്നെങ്കിലും നവ്യ ഇപ്പോൾ കലാ രംഗത്ത് സജീവമായുണ്ട്. യുവജനോത്സവ വേദികളിൽ നിന്ന് സിനിമയിലെത്തിയ നവ്യ ഇപ്പോഴും നൃത്തത്തെ തന്നേക്കാളേറെ സ്നേഹിക്കുന്നു. നവ്യക്ക് വിദ്യാർഥികളായും നിരവധി പേരുണ്ട്.

നവ്യ സമൂഹ മാധ്യമങ്ങളിൽ ഏറെ സമയം ചിലവഴിക്കുന്ന ഒരു വ്യക്തിയാണ്. തന്റെ ചിത്രങ്ങളും, നൃത്ത വിഡിയോകളും എല്ലാം താരം പങ്കു വയ്ക്കാറുണ്ട്. അടുത്തിടെ നവ്യ പങ്കു വച്ച മെലിഞ്ഞ ലുക്കിൽ ഉള്ള സ്വന്തം ചിത്രങ്ങൾ വൈറലായിരുന്നു. അന്ന് തന്നെ പലരും താരത്തിനോട് ഫിറ്റ്നസ് രഹസ്യം എന്താണെന്നു കമെന്റുകളിലൂടെ ചോദിച്ചിരുന്നു. നവ്യ കൂടുതലും പങ്കു വയ്ക്കുന്നത് മകനോടൊപ്പമുള്ള ചിത്രങ്ങളാണ്

ഇപ്പോഴിതാ മകൻ തനിക്കായി ഒരുക്കിയ സർപ്രൈസ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും നവ്യ ആരാധകർക്കായി പങ്കു വച്ചിരിക്കുകയാണ്.നവ്യ . മകൻ സായ് കൃഷ്ണയെ പരീക്ഷയ്ക്ക് കണക്ക് പഠിപ്പിക്കാൻ അടുത്ത് പിടിച്ചിരുത്തിയതായിരുന്നു നവ്യ നായർ.നവ്യ അറിയാതെ വീടിനു മുകളിൽ പിറന്നാൾ ആഘോഷത്തിന് വേണ്ട അലങ്കാര പണികൾ നടക്കുകയിരുന്നു. ഇടയ്ക്കിടെ മകൻ മുകളിലത്തെ നിലയിലേക്ക് കയറിപോയിരുന്നു, അത് തീരെ പതിവില്ലാത്തത് ആയതിനാൽ നവ്യക്ക് ദേഷ്യം വന്നിരുന്നു. എന്നാൽ അവൻ ഇടക്ക് മുകളിലേക്ക് കയറിപോയത് അമ്മയുടെ ജന്മനാളോഘോഷത്തിന്റെ ഒരുക്കങ്ങൾ നടത്താൻ ആയിരുന്നു.പിന്നീട് നവ്യയുടെ അച്ഛനും അമ്മയും വീട്ടിലെത്തി നവ്യക്ക് സർപ്രൈസ് നല്കുകയിരുന്നു.